മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തില്‍ പോത്തോഴിക്കാവിന് സമീപം സ്വകാര്യ റബ്ബര്‍തോട്ടത്തില്‍ അടിക്കാടിന് തീപിടിച്ച് നാശനഷ്ടം. വഴിയോരത്തായി സ്ഥിതി ചെ യ്യുന്ന നാലേക്കറോളം വരുന്ന റബ്ബര്‍ തോട്ടത്തിലെ അടിക്കാട് ഇന്ന് ഉച്ചയ്ക്ക് 1.55 ഓടെ യാണ് കത്തിയത്. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെ ത്തി തീയണക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഒരേക്കര്‍ സ്ഥലത്താണ് ശക്തമായ തീയുണ്ടാ യത്. സേനയുടെ രണ്ട് യൂനിറ്റ് ഒന്നര മണിക്കൂറോളം കഠിനപ്രയത്‌നം ചെയ്താണ് നാട്ടു കാരുടെ സഹായത്തോടെ തീയണച്ചത്. നാല് വര്‍ഷത്തോളം മാത്രം പ്രായമുള്ള റബ്ബര്‍ മരങ്ങള്‍ കത്തിനശിച്ചതിലൂടെ ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു. ഉച്ചയ്ക്ക് രണ്ടേകാലോടെ കുമരം പുത്തൂര്‍ അമ്പലവട്ട പ്രദേശത്ത് പാതയോരത്തുള്ള പറമ്പിലും അഗ്നിബാധയുണ്ടായി. ഉണക്കപ്പുല്ലിനും ചപ്പുചവറുകള്‍ക്കും തീപടര്‍ന്നത് സമീപത്തെ വീടുകള്‍ക്ക് ഭീഷണി യായി. കനത്ത തോതില്‍ പുകയും വമിച്ചിരുന്നു. സേന അംഗങ്ങള്‍ വെള്ളം പമ്പ് ചെയ്ത് തീയണച്ചു. അലനല്ലൂര്‍ അത്താണിപ്പടിയില്‍ തെങ്ങിന്‍ തോപ്പിലും തീപിടിത്തമുണ്ടായി. ഇത് നാട്ടുകാര്‍ ചേര്‍ന്ന് കെടുത്തി. വേനല്‍ച്ചൂട് ഉയര്‍ന്നതോടെ താലൂക്കില്‍ തീപിടിത്തം പതിവാകുകയാണ്. തോട്ടങ്ങളും പറമ്പുകളും വഴിയരുകുകളും വൃത്തിയാക്കാന്‍ ഉടമ കള്‍ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങള്‍ സിഗരറ്റ് കുറ്റി അണച്ചതിന് ശേഷം മാത്രമേ ഉപേക്ഷിക്കാവൂയെന്നും അഗ്നിരക്ഷാ സേന അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്റെ നേതൃത്വത്തില്‍ സേന അംഗങ്ങളായ ആര്‍.രാഹു ല്‍, എം.എസ്.ഷബീര്‍, കെ.ശ്രീജേഷ്, ഒ.എസ്.സുഭാഷ്, ടി.കെ.അന്‍സല്‍ ബാബു, പി.എ. ബിജു, ടി.ടി.സന്ദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.