മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ വര്‍മ്മംകോട് വാര്‍ഡില്‍ പെട്ടിക്കട തീപിടിത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. കെപിഐപിയുടെ പഴയ വര്‍ക്ക് ഷോപ്പിന് സമീപം പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് അലി എന്നയാളുടെ കടയാണ് അഗ്നിക്കി രയായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സമീപത്തെ മരങ്ങളിലേക്കും തീപടര്‍ ന്നു.ആളപായമില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 1.25ഓടെയായിരുന്നു സംഭവം. വിവരം അറിയി ച്ചപ്രകാരം വട്ടമ്പലത്ത് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.ഏകദേശം 25000 രൂപ യുടെ നഷ്ടം കണക്കാക്കുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയ രാജന്‍, സേന അംഗങ്ങളായ പി.കെ.രഞ്ജിത്ത്, എം.ഷജിത്, കെ.വി.സുജിത്, ടി.കെ. അന്‍സല്‍ ബാബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.