മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ന്‍ഡറി സ്‌കൂളില്‍ നട ത്തിവരുന്ന തയ്യല്‍ പരിശീലനത്തിന്റെ ഭാഗമായി നൂറോളം പരിശീലനാര്‍ഥികള്‍ തയ്ച്ച ഉടുപ്പുകളുടെ പ്രദര്‍ശനം നടത്തി. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പി.ശ്രീധരന്‍ അധ്യക്ഷനായി. സ്‌കൂള്‍ പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സ്വയം സംരഭകത്വവും പ്രോത്സാ ഹിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് തയ്യല്‍ പരിശീലനം നല്‍കിയത്. വിദ്യാഭ്യാസ പ്ര വര്‍ത്തകയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പ്രൊഫ.സ്മിത കാരൂത്ത് മുഖ്യാതിഥിയായി. തുന്നല്‍ പരിശീലക കെ.ടി റജീനയെയും തയ്യല്‍ പരിശീലനത്തിനുള്ള ഭൗതിക സൗകര്യങ്ങളൊരുക്കുന്നതിന് നേതൃത്വം നല്‍കിയ പൂര്‍വ്വാധ്യാപകന്‍ എം.ഉമ്മര്‍ മാസ്റ്ററെയും ഗ്രാമപഞ്ചായത്തംഗം കെ.ടി അബ്ദുല്ല പൊന്നാടയണിയിച്ച് ആദരിച്ചു. മാനേജര്‍ റഷീദ് കല്ലടി, സീനിയര്‍ അസിസ്റ്റന്റുമാരായ ഹമീദ് കൊമ്പത്ത്, കെ.എസ് മനോജ്, സ്റ്റാഫ് സെക്രട്ടറി ജോണ്‍ റിച്ചാര്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!