മണ്ണാര്‍ക്കാട്: കോഴിക്കോട് -പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിലുള്ള അടിസ്ഥാനവില നിര്‍ണയിച്ചതിലെ അപാകതകള്‍ പരിഹരി ക്കണമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ 966ന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയെ തരംതിരിച്ചിട്ടുണ്ടെങ്കിലും വാണിജ്യമേഖല, നിലവിലെ ദേശീയപാതയ്ക്ക് സമീപമുള്ള ജനവാസകേന്ദ്രം എന്നിവയെ പ്രത്യേക വിഭാഗങ്ങളാക്കി തിരിച്ചിട്ടില്ല. ഇതുമൂലം വസ്തുവി ന് വിലനിര്‍ണയം നടത്തിയപ്പോള്‍ വലിയ അപാകതകളാണ് സംഭവിച്ചിട്ടുള്ളത് .റോഡ് കടന്നുപോകുന്ന പല മേഖലകളിലും സംതൃപ്തമായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിലെ അലനല്ലൂര്‍ വില്ലേജിലെ എടത്തനാട്ടുകര കോട്ടപ്പ ള്ള ടൗണ്‍, മണ്ണാര്‍ക്കാട് -രണ്ട് വില്ലേജിലെ തെങ്കര, പൊറ്റശ്ശേരി വില്ലേജിലെ കാഞ്ഞിരം, മുണ്ടൂര്‍-രണ്ട് വില്ലേജിലെ മൈലംപുള്ളി ,കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോട്, മാച്ചാം തോട്, ഇടക്കുറിശ്ശി, മലമ്പുഴ- രണ്ട് വില്ലേജിലെ മരുത റോഡ് പ്രദേശങ്ങളിലുള്ള റസിഡ ന്‍ഷ്യല്‍ മേഖലയിലും കൊമേഴ്‌സ്യല്‍ മേഖലയിലും ഉള്‍പ്പെട്ട സ്ഥലങ്ങള്‍ക്ക് നിലവിലു ള്ള വിപണി വിലയേക്കാള്‍ താഴ്ന്ന സംഖ്യയാണ് നഷ്ടപരിഹാരമായി ലഭിച്ചത്.
ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഭൂമിയെ ജനവാസമേഖല, വാണി ജ്യ മേഖല, നിലവിലുള്ള ഹൈവേയ്ക്ക് സമീപമുള്ള ഭൂമി, സമാന രീതിയിലുള്ള സ്ഥല ങ്ങള്‍ക്കുള്ള ശരാശരി വില എന്നീ മാനദണ്ഡങ്ങള്‍ പാലിക്കണം. ആവശ്യമെങ്കില്‍ അനു യോജ്യമായ ആധാരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ ഭൂമിയുടെ വില പുനര്‍നിര്‍ണയിച്ച് ഭൂവുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എം.എല്‍.എ. പറഞ്ഞു. വിഷയം ന്യായമാണെന്നും ദേശീയപാത അധികൃതര്‍ നിശ്ചയി ച്ചിട്ടുള്ള നഷ്ടപരിഹാരം സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം 1956 ലെ ദേശീയപാത നിയമത്തിന്റെ വകുപ്പ് മൂന്ന്-ജി(5) പ്രകാരം ജില്ലാ കളക്ടറെ സമീപിക്കാവു ന്നതാണെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.