അലനല്ലൂര്‍: ഫെബ്രുവരി ഒന്നുമുതല്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ നിന്നുള്ള എല്ലാ സേവ നങ്ങള്‍ക്കും ഹരിതകര്‍മ്മ സേനയുടെ യൂസര്‍ഫീ രസീത് നിര്‍ബന്ധമാക്കിയതില്‍ പ്രതി ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കി. വിഷയത്തില്‍ വ്യക്തത വരുത്തണ മെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഉള്ളവരും ഇല്ലാത്തവരും, ഹരിത കര്‍മ്മസേനയുടെ ഫീസ് നല്‍കണമെന്നും ഫീസ് അടച്ചവര്‍ക്ക് മാത്രമേ സേവനങ്ങള്‍ ലഭിക്കൂവെന്ന പഞ്ചായത്തിന്റെ നിലപാട് ശരിയല്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ബിപിഎല്‍കാര്‍ഡില്‍ പെട്ടവരെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുമ്പോള്‍ അതിദരിദ്രര്‍ എന്ന് കണ്ടെത്തിയവരില്‍ നിന്നടക്കം അമ്പതുരൂപ വാങ്ങരുതെന്നും അത്തരക്കാരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ചതുരശ്ര അടി കുറഞ്ഞ കടകള്‍ക്ക് അതിന്റേതായ കുറവും, ചതുരശ്ര അടി കൂടിയവര്‍ക്ക് അതിന്റേതായ വര്‍ധനവും ഏര്‍പ്പെടുത്തി കൊണ്ട് യൂസര്‍ഫീ പിരിക്കണമെന്നും എല്ലാതരം പ്ലാസ്റ്റിക്കുകളും ശേഖ രിക്കുന്നതില്‍ ധാരണയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. നടപടിയില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സിബിത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.കെ.മുഹമ്മദ് ബഷീര്‍, റസാഖ് മംഗലത്ത്, ഹാഷിം, സിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.