മണ്ണാര്‍ക്കാട്: ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നാട്ടൊരുമ’ സംഘടിപ്പിച്ച് ഒരു ഗ്രാമം ശ്രദ്ധേയമാകുന്നു. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് പുതുമയാര്‍ന്ന രീതിയില്‍ ആരോഗ്യ സംരക്ഷണ, ബോധവല്‍ക്കരണ പരിപാടി നടത്തി ജനശ്രദ്ധയാകര്‍ഷിക്കുന്നത്. വാര്‍ഡ് ശുചിത്വ സമിതിയുടെ കീഴില്‍ ഒരു വര്‍ഷം മുമ്പ് തുടക്കം കുറിച്ച ‘ഗ്രാമ സൗഖ്യം’ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായിആരോഗ്യ സെമിനാര്‍, ഗൃഹ ശുചീകരണം, മെഡിക്കല്‍ ക്യാമ്പ്, മരുന്ന് വിതരണം തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്.100 വീടുകള്‍ കേന്ദ്രീകരിച്ച് വാര്‍ഡിനെ അഞ്ച് മേഖലകള്‍ തിരിച്ചാണിപ്പോള്‍ ‘നാട്ടൊരുമ’ സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ സീസണ്‍ അനുസരിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും ഒറ്റപ്പെട്ട വിവരങ്ങള്‍ യഥാസമയം ആരോഗ്യ ഉദ്യോഗസ്ഥരിലെത്തിക്കാനും നാട്ടൊരുമക്ക് കഴിയും.അമ്പാഴക്കോട്, കുണ്ട്‌ലക്കാട്, ചേപ്പുള്ളിപ്പുറം, വേങ്ങ എന്നിവിടങ്ങളില്‍ നാട്ടൊരുമ നടന്നു. വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാട്ടൊരുമക്ക് കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ് വര്‍ഗീസ്, ജെ.പി.എച്ച്.എന്‍ മിനി ചാക്കോ, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കാര്‍, ആരോഗ്യ സേനാ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.