മണ്ണാര്‍ക്കാട് : പഴേരി ചാരിറ്റബിള്‍ ട്രസ്റ്റും പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സും സംയു ക്തമായി നടത്തുന്ന സൗജന്യ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് നീഡില്‍ വര്‍ക്‌സ് പരിശീ ലനകേന്ദ്രം കോടതിപ്പടിയിലെ പഴേരി പ്ലാസയില്‍ ആരംഭിച്ചു. അഗതികളും അനാഥരും നിര്‍ധന കുടുംബനാഥകള്‍ക്കും പ്രത്യേകം പ്രാമുഖ്യം നല്‍കി സ്ഥാപിക്കാനുദ്ദേശിക്കുന്ന റെഡിമെയ്ഡ് വസ്ത്രനിര്‍മാണ കേന്ദ്രത്തിന്റെ മുന്നോടിയായാണ് തൊഴില്‍പരിശീലന കേന്ദ്രം തുറന്നത്.
രണ്ട് ബാച്ചുകളിലായി രാവിലെയും വൈകിട്ടും അമ്പത് വീതം വനിതകള്‍ക്കാണ് ആറു മാസത്തെ പരിശീലനം നല്‍കുന്നത്. പരിശീലം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടുന്ന വര്‍ക്ക് ജീവിതോപാധി എന്ന നിലയില്‍ പഴേരി ഗ്രൂപ്പ് തുടങ്ങാനുദ്ദേശിക്കുന്ന വസ്ത്രനിര്‍ മാണ കേന്ദ്രത്തില്‍ ആവശ്യക്കാര്‍ക്ക് തൊഴില്‍ നല്‍കും. വരുമാനത്തിന്റെ ഒരു വിഹി തം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് തീരുമാനം. നിര്‍ധന വിദ്യാ ര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പഠനോപകരണങ്ങള്‍, സമൂഹവിവാഹം, ഭവന നിര്‍മാണ സഹായം, പ്രളയകാലത്ത് ഭക്ഷ്യവിഭവങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. ജീവകാരുണ്യമേഖലയില്‍ വേറിട്ടൊരു സംരഭമായാണ് പരിശീലനകേന്ദ്രം തുടങ്ങിയത്.
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ പഴേരി ഷരീഫ് ഹാജി അധ്യക്ഷനായി. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് വിശിഷ്ടാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാ ഷണം നടത്തി. മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുള്ള, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ്, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സെ ക്രട്ടറി എം.പുരുഷോത്തമന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.ആര്‍.സെബാസ്റ്റ്യന്‍, കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംങ് സെക്രട്ടറി പി.പി.അലവിക്കുട്ടി മാസ്റ്റ ര്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ.സലാം മാസ്റ്റര്‍, ഡിസിസി സെക്രട്ടറി പി.ആര്‍. സുരേഷ്, എം.ഇ.എസ്. സെക്രട്ടറി അക്ബര്‍ ഫെയ്മസ്, സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മ ചെയര്‍ മാന്‍ ഫിറോസ് ബാബു, കെബിഒഡബ്ല്യുഎ ജില്ലാ സെക്രട്ടറി റീഗള്‍ മുസ്തഫ, സാഹിത്യ കാരന്‍ കെ.പി.എസ്.പയ്യനെടം, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്‌ലിം, സാമിയ ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ ഇസ്ഹാഖ്, സാമൂഹ്യപ്രവര്‍ത്തകന്‍ അബൂബക്കര്‍ എന്ന ബാവിക്ക തുടങ്ങിയവര്‍ സംസാരിച്ചു. പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഡയറക്ടര്‍ പി.ബിനീഷ് സ്വാഗതവും അഡ്വ.ഷമീര്‍ പഴേരി നന്ദിയും പറഞ്ഞു.