മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശ്ശിക ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും ജനദ്രോഹ നടപടികള്‍ തിരു ത്തണമെന്ന് ആവശ്യപ്പെട്ടും വിവിധ സര്‍വീസ് സംഘടനകള്‍ നടത്തിയ സൂചനാ പണി മുടക്കിന്റെ ഭാഗമായി യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്റ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ടൗണില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന യോഗം കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ ഹമീ ദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. നൗഷാദ് ബാബു തച്ചമ്പാറ അധ്യക്ഷനായി.എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് നഷീദ് പിലാക്കല്‍,യു. ടി.ഇ.എഫ് ജില്ലാ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്,കെ.എ.ടി.എഫ് ജില്ലാ പ്രസിഡണ്ട് പി.പി.ഹംസ അന്‍സാരി, സി.കെ.സി.ടി സംസ്ഥാന സമിതി അംഗം ഡോ.ടി. സൈനുല്‍ ആബിദ്, കെ.എച്ച്.എസ്.ടി.യു സംസ്ഥാന സമിതി അംഗം പി.എം.മുഹമ്മദ് അഷ്‌റഫ്,സെറ്റ്‌കോ ജില്ലാ ചെയര്‍മാന്‍ കാസിം കുന്നത്ത്, എസ്.ഇ.യു ജില്ലാ സെക്രട്ടറി സി.ബിലാല്‍, കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം യു.കെ.ബഷീര്‍ ,കെ.പി.എ.സലീം, സി.എച്ച്. സുല്‍ഫിക്കറലി,കെ.ഉസ്മാന്‍,കെ.എച്ച്.ഫഹദ്,സുജേഷ്,കരീം മുട്ടുപാറ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് യു.ടി.ഇ.എഫ് താലൂക്ക് ഭാരവാഹികളായ സലീം നാലകത്ത്,എം.പ്രദീപ്, മനോജ്, വി.പി.ഹംസക്കുട്ടി,സി.പി.മൊയ്തീന്‍,പി.അന്‍വര്‍ സാദത്ത്, മഞ്ജു ബി നായര്‍,ടി.പി. മന്‍സൂര്‍,ബിന്ദുജോസഫ്,ലെഫ്.പി.ഹംസ,കെ.ജി.മണികണ്ഠന്‍,മുനീര്‍ താളിയില്‍, കെ.അബൂബക്കര്‍,പി.കെ.നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.2019 ലെ ശമ്പള
പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കു ക,ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിലെ അപാകതകള്‍ പരിഹരി ക്കുക,ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചായിരുന്നു പണിമുടക്ക്.