മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം മേക്കളപ്പാറയില്‍ വീടിന് തീപിടിച്ചു. ഗൃഹോപകരണങ്ങളും ഇലക്ട്രിക് സാധനങ്ങളും മറ്റും കത്തിനശിച്ചു.
ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. പട്ടംതൊടികുന്നില്‍ പുളിക്കാതോട്ടത്തില്‍ പത്രോസിന്റെ കോണ്‍ക്രീറ്റ് നിര്‍മിതമായ വീട്ടിലാണ് തീപ്പടര്‍ന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വട്ടമ്പലത്തുനിന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസ ര്‍ സജിത്ത്മോന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ ര്‍മാരായ വിജി ത്ത്, റിജേഷ്, ഷെബീര്‍, ടിജോ തോമസ്, ശ്രീജേഷ് എന്നിവരെത്തിയാണ് തീയണച്ചത്. തീപടര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല. പത്രോസ് ഒറ്റയ്ക്കാണ് വീട്ടില്‍ താമസം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!