കോട്ടോപ്പാടം : കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴിലുള്ള തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം കേന്ദ്രീകരിച്ച് ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ഇതിനുള്ള പ്രൊജക്ട് തയ്യാറാക്കാന്‍ മന്ത്രി അധികൃതരോട് നിര്‍ദേശിച്ചു. തിരുവി ഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റ ല്‍ കെട്ടിടത്തിന്റെയും അന്തര്‍ദേശീയ ശില്‍പശാലയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുന്നും കാടുകളും നിറഞ്ഞ തിരുവിഴാംകുന്ന് ഫാം ടൂറിസം പദ്ധതിക്ക് അനുയോജ്യ മാണ്. ഒഴിഞ്ഞ മേഖലയും കൂടുതല്‍പേര്‍ക്ക് കടന്നുവരാനുള്ള സംവിധാനങ്ങളും ഇവി ടെയുണ്ട്. പദ്ധതിക്കായി മറ്റുമേഖലയില്‍ നിന്നും ഫണ്ടു കണ്ടെത്താനും കഴിയും. കേരള ത്തില്‍ മാട്ടുപെട്ടിയിലും കൊല്ലംജില്ലയിലും ഫാം ടൂറിസം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഫാം ടൂറിസം ഉയര്‍ത്തി കൊണ്ട് വരേണ്ടത് നമ്മുടെ ചുമതലയാണെന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു. കേരള വെറ്ററിനറി സര്‍വകലാശാല പലതിനും മാതൃകയാണ്. കന്നുകാലിക ള്‍, കോഴി എന്നിവയ്ക്കുള്ള തീറ്റ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ തനത് ഫണ്ട് സ്വരൂപിക്കുന്നതിലേക്ക് സര്‍വകലാശാല വളര്‍ന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലമാണ്. മനുഷ്യരും മൃഗങ്ങളും പരിസ്ഥിതി പങ്കുവെച്ച് സഹവ ര്‍ത്തിത്വത്തോടെയുള്ള ജീവനമാണ് ശാസ്ത്രീയമായ പരിഹാരമെന്ന അവബോധം സമൂഹത്തില്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. കേരള വെറ്ററനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ്, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ.ഒ.പി.ചൗധരി, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.മണികണ്ഠന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫസീല സുഹൈല്‍, ഒ.ആയിഷ, എ.അനില്‍കുമാര്‍, കേരള വെറ്ററനറി ആന്‍ഡ് അനിമല്‍ സയന്‍ സ് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.പി.സുധീര്‍ബാബു, അക്കാദമിക്‌സ് ആന്‍ഡ് റിസര്‍ ച്ച് ഡയറക്ടര്‍ ഡോ.സി.ലത, സംരഭകത്വവികസന വിഭാഗം ഡയറക്ടര്‍ ഡോ.ടി.എസ്. രാജീവ്, ഫാംസ് ഡയറക്ടര്‍ ഡോ.കെ.എം.ശ്യാംമോഹന്‍, കോളജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റ് സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ.എസ്.ഹരികൃഷ്ണന്‍, കന്നുകാലി ഗവേഷണകേന്ദ്രം മേധാവി ഡോ.എ.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.