മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജില്‍ പ്രഥമ മെസ്‌കോണ്‍ അന്തര്‍ ദേശീയ ഗവേഷക സമ്മേളനം ബുധനാഴ്ച തുടങ്ങും. ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ അക്കാദമിക, ഗവേഷണ സ്ഥാപനങ്ങ ലിലെ പ്രഗത്ഭരും കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള അക്കാദമിക സ്ഥാപന ങ്ങളിലെ ആയിരത്തോളം പേരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ സഹകരണത്തോ ടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ പ്ലീനറി സെഷനുകളിലായി പ്രഗത്ഭ രായ അക്കാദമി അംഗങ്ങളുടേയും ഗവേഷക വിദ്യാര്‍ഥികളുടെ 190 പ്രബന്ധങ്ങളു ടേയും അവതരണം നടക്കും. 24ന് രാവിലെ 9.30ന് സമ്മേളനം സെന്‍ട്രല്‍ യൂറോപ്യന്‍ യൂനിവേഴ്‌സിറ്റിയിലെ ഫിലോസഫി വിഭാഗം പ്രൊഫസര്‍ ഇസ്റ്റുവാന്‍ പേഴ്‌സല്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ഇന്തോ നേഷ്യയിലെ ബന്തൂങ്ങ് ഇസ്‌ലാമിക് സര്‍വകലാശാല ഡെപ്യുട്ടി ഡീന്‍ പ്രൊഫ. ടാസ്യ അസ്പിരാന്റി എന്നിവര്‍ സംസാരിക്കും. കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ. സയ്യിദ് അലി സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്ര ട്ടറി ഡോ.രാജന്‍ വര്‍ഗീസ് മുഖ്യാതിഥിയാകും. അക്കാദമിക- ഗവേഷണ സഹകരണ വുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യ ബന്തൂങ്ങ് സര്‍വകലാശാലയുമായി കല്ലടി കോളജ് ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേള നത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ. ജലീല്‍, മെസ്‌കോണ്‍ കോര്‍ഡിനേറ്റര്‍ ഡോ.മുഹമ്മദ് മുസ്തഫ, ഐക്യുഎസി കോര്‍ഡി നേറ്റര്‍ ഡോ.എ.അസ്ഹര്‍, പബ്ലിക് റിലേഷന്‍ ഓഫിസര്‍ ഡോ.ടി.ടി.സൈനുല്‍ ആബിദ് എന്നിവര്‍ പങ്കെടുത്തു.