മണ്ണാര്‍ക്കാട്: ജപ്പാന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ജെ.എസ്.ടി) ഹോകൈഡോ യൂണിവേഴ്‌സിറ്റിയുമായുള്ള സഹകരണത്തില്‍ നടത്തുന്ന സക്കൂറ സയന്‍സ് എക്‌സ് ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് കെമി സ്ട്രി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റിലെ പി.എച്ച്.ഡി വിദ്യാര്‍ഥിനി നിഹാല നസ്‌റിന് അവ സരം ലഭിച്ചു. ഈ പരിപാടിയിലേക്ക് ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏഴ് വി ദ്യാര്‍ഥികളില്‍ ഒരാളാണ് നിഹാല. ജപ്പാനിലെ വിവിധ ശാസ്ത്ര സാങ്കേതിക വളര്‍ച്ചയെ നേരിട്ട് അറിയുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ഹൊക്കൈഡോ യൂണി വേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫ.ഡോ. ഹാഷിമിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പ്രമുഖ ശാസ്ത്രജ്ഞന്മാ രുടെ പ്രഭാഷണങ്ങള്‍, ലബോറട്ടറി സന്ദര്‍ശനങ്ങള്‍, സാംസ്‌കാരിക ആശയവിനിമയം എന്നിവ നടക്കും. താമസം, യാത്ര തുടങ്ങിയ മുഴുവന്‍ ചെലവും ജെ.എസ്.ടി വഹിക്കും. മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജ് കെമിസ്ട്രി ഗവേഷണ കേന്ദ്രം മേധാവി ഡോ.മുഹമ്മദ് മുസ്തഫയുടെ കീഴില്‍ ഗവേഷണം നടത്തുകയാണ് നിഹാല. എടത്തനാട്ടുകര വട്ടമണ്ണ പുറം തിരുവാലപെറ്റ അബ്ദുല്‍ റസാഖ് – നസീറ ദമ്പതികളുടെ മകളാണ്.