പാലക്കാട് : ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാലിന്റെ ഗുണനിലവാരമറിയാന്‍ ക്ഷീരവികസന വകുപ്പ് ഗുണ നിയന്ത്രണവിഭാഗം ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ രണ്ടാംനിലയിലുളള ലാബില്‍ പ്രവര്‍ ത്തിക്കുന്ന സെന്റര്‍ സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് വരേയും സെപ്റ്റംബര്‍ 13ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും പ്രവര്‍ത്തിക്കും. കര്‍ഷകരുടെയും ക്ഷീരസംഘങ്ങളുടെയും വിപണിയില്‍ ലഭ്യമായ സാമ്പിളുകളും പരിശോധിക്കാന്‍ സെന്ററില്‍ സൗകര്യമുണ്ടാകും.