ഫെബ്രുവരി 13ലെ കടയടപ്പ് സമരം വിജയിപ്പിക്കാന്‍ തീരുമാനം
അലനല്ലൂര്‍: വ്യാപാരമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് അലനല്ലൂര്‍ വ്യാപാരഭവനില്‍ ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയും വ്യാപാരമാ ന്ദ്യവും നിമിത്തം തകരുന്ന ചെറുകിട വ്യാപാരമേഖലയ്ക്കും വ്യാപാരികള്‍ക്കും സര്‍ ക്കാര്‍ സംരക്ഷണം നല്‍കുന്നതിന് പകരം ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പ്രതിസന്ധികള്‍ പരിഹരിച്ചില്ലെങ്കില്‍ ചെറുകിട വ്യാപാരമേഖല നാമാവശേഷമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഫെബ്രുവരി രണ്ടിന് പട്ടാമ്പിയില്‍ എത്തുന്ന വ്യാപാര സംരക്ഷണ ജാഥയില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്നും പരമാവധി വ്യാപാരികളെ പങ്കെടുപ്പിക്കാനും ഫെബ്രുവരി 13ന് നടക്കുന്ന കടയ ടപ്പ് സമരം വിജയിപ്പിക്കാനും തീരുമാനിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കണ്‍വീനര്‍ രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ.പി.മാനു, ബാബു മൈക്രോടെക്, കൃഷ്ണന്‍ കോട്ടത്തറ, ഷൗക്കത്ത് തെങ്കര, കാദര്‍ മാസ്റ്റര്‍, ജയശങ്കര്‍, കുഞ്ഞാന്‍ മലബാര്‍, ഷാജി തിരുവിഴാംകുന്ന്, മുഹമ്മദ് പാലോ ട് തുടങ്ങിയവര്‍ സംസാരിച്ചു.