തച്ചനാട്ടുകര: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് രോഗികള്‍ക്ക് കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് സ്നേഹയാത്ര നടത്തി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ആംബുലന്‍സ്, ബസ് എന്നിവ ഉള്‍പ്പെടെ ഏഴോളം വാഹനങ്ങളിലായി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള നൂറോളം പാലിയേറ്റീവ് രോഗികള്‍ സ്നേഹയാത്രയില്‍ പങ്കെടുത്തു. ഇവരെ പരിചരിക്കുന്നതിനായി അലോപ്പതി, ഹോമിയോ, മെഡിക്കല്‍ വിഭാഗത്തില്‍ പ്പെട്ട ഡോക്ടര്‍മാരും നേഴ്സുമാരും ഒപ്പമുണ്ടായിരുന്നു. ഉദ്യാനത്തില്‍ പാലിയേറ്റീവ് രോഗികളുടെയും കലാകാരന്മാരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരു ന്നു.തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന മുരളി അധ്യക്ഷയായി. ജനപ്രതിനിധികളായ കെ.പി ബുഷ്റ, പി. മന്‍സൂറലി, സി.പി സുബൈര്‍, ഇല്യാസ് കുന്നുംപുറത്ത്, എ.കെ വിനോദ്, പി. രാധാകൃഷ്ണന്, ഇ.എം നവാസ്, ബിന്ദു കൊങ്ങത്ത്, സി.പി ജയ, എം.സി രമണി, പി. പാര്‍വതി, പി.ടി സഫിയ, ഡോക്ടര്‍മാരായ ഹിബ, പ്രവീണ്‍ കുമാര്‍, ദിനേശന്, എച്ച്.ഐ ശ്രീനിവാസന്, ജെ.എച്ച്.ഐ പ്രിയന്, യു. ഹസീന തുടങ്ങിയവര്‍ പങ്കെടുത്തു.