റോഡ് നവീകരണ പ്രവൃത്തികള്‍ അറുപത് ശതമാനത്തോളം പൂര്‍ത്തിയായി
കാഞ്ഞിരപ്പുഴ : ചിറക്കല്‍പടി – കാഞ്ഞിരപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി നി ര്‍മിച്ച കാഞ്ഞിരം പാലം കഴിഞ്ഞ ദിവസം വാഹനഗതാഗത്തിന് താല്‍ക്കാലികമായി തുറന്ന് നല്‍കി. അരികുഭിത്തി കെട്ടല്‍, 250 മീറ്ററോളം പൂട്ടുകട്ട വിരിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ അവശേഷിക്കുന്നുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് അപ്രോച്ച് റോഡില്‍ പൂട്ടുകട്ട വിരിക്കുന്ന പ്രവൃത്തികള്‍ക്കായി പാലം വീണ്ടും താല്‍ക്കാലികമായി അടച്ചേക്കും. രണ്ട് മാസം മുമ്പാണ് കാഞ്ഞിരത്ത് ജലസേചന കനാലിന് കുറുകെയുള്ള പഴയപാലം പൊളി ച്ചത്. ഏഴുമീറ്റര്‍ വീതിയിലാണ് പുതിയ പാലം നിര്‍മിച്ചിട്ടുള്ളത്. പാലം പൊളിച്ചതിനാല്‍ കാഞ്ഞിരം ഭാഗത്തേക്കുള്ള ഗതാഗതം ഏറെ ദുഷ്‌കരമായിരുന്നു. കാഞ്ഞിരം ടൗണില്‍ അഴുക്കുചാല്‍ നിര്‍മാണ് പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് ഏരിയ, നടപ്പാത എന്നിവടങ്ങളില്‍ പൂട്ടുകട്ട വിരിക്കാനുണ്ട്. ടാറിംഗ് ജോലികളും ഇതിനകം പൂര്‍ത്തി യായി. എട്ട് കിലോ മീറ്റര്‍ ദൂരം വരുന്ന റോഡില്‍ ആറ് കിലോ മീറ്ററില്‍ രണ്ട് പാളിക ളിലായാണ് ടാറിംഗ് നടത്തിയിട്ടുള്ളത്. അവശേഷിക്കുന്ന ഒരു കിലോ മീറ്ററില്‍ കാ ഞ്ഞിരം ടൗണിലും, ഉദ്യാനത്തിന് സമീപത്തുമായി പൂട്ടുകട്ട വിരിക്കുകയാണ് ചെയ്യുന്ന ത്. രണ്ടിടങ്ങളിലും കൈവരികളോടു കൂടിയ നടപ്പാതയും നിര്‍മിക്കും. ഇതിന്റെ പ്ര വൃത്തികളും വൈകാതെ തന്നെ ആരംഭിച്ചേക്കും. വര്‍മ്മംകോട് കനാലിന് കുറുകെ പാലം നിര്‍മിക്കുന്ന പ്രവൃത്തികളും ത്വരിതഗതിയിലാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി റോഡ് നവീകരണ കരാര്‍ ഏറ്റൈടുത്തത്. നാല് മാസത്തിനിടെ അറുപത് ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. 19 കോടി ചെലവിലാണ് റോഡ് നവീകരിക്കുന്നത്.