മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് തുക അനുവദിച്ചത്. നവംബര്‍ മുതല്‍ പെന്‍ഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കണ്‍സാേര്‍ഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുന്‍ തീരുമാനം. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹ ചര്യത്തിലാണ് ഈ മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക സര്‍ക്കാര്‍ സഹായമായി ലഭ്യമാക്കാന്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറി യിച്ചു.കോര്‍പറേഷന് ഒമ്പത് മാസത്തിനുള്ളില്‍ 1335 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍ കിയത്. ഈവര്‍ഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയും. രണ്ടാം പിണറായി സര്‍ക്കാര്‍ 5034 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്‍കി. രണ്ട് സര്‍ക്കാരുകള്‍ ഏഴര വര്‍ഷ ത്തിനുള്ളില്‍ നല്‍കിയത് 9970 കോടി രൂപയാണ്.