പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്-നഗരസഭ-കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ഗവ ണ്‍മെന്റ് പ്ലീഡര്‍മാരുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് ക്ലറിക്കല്‍ അസിസ്റ്റന്റ് (വകുപ്പിന്റെ പരിശീലന പദ്ധതി) നിയമനത്തിന് പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേ ക്ഷിക്കാം. അപേക്ഷകര്‍ ബിരുദത്തോടൊപ്പം ആറുമാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായവരായിരിക്കണം. സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് ഉണ്ടായിരിക്കണം. ക്ലറിക്കല്‍ അസിസ്റ്റന്റുമാരായി നിയമിക്കപ്പെ ടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. പ്രായപരിധി 21നും 35നും മധ്യേ. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും.
നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാ നത്തില്‍ തെരഞ്ഞെടുക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്‌മെന്റ് കാര്‍ ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക്/നഗരസഭ/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ എന്നി വിടങ്ങളില്‍ ഡിസംബര്‍ 23 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോ റത്തിന്റെ മാതൃകക്കും മേല്‍പ്പറഞ്ഞ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0471 2994717, 0491 25055005

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!