അഗളി: അട്ടപ്പാടി കുറുംബ പട്ടികവര്‍ഗ്ഗ സഹകരണ സംഘത്തിന്റെ പുതിയ സംരംഭ ങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ.എസ്. ചിത്ര നിര്‍വഹിച്ചു. മുക്കാലി ജങ്ഷനില്‍ ആരംഭിച്ച കുറുമ്പാസ് ഇക്കോ & ഓര്‍ഗാനിക്ക് ഷോപ്പിന്റെയും ചിണ്ടക്കിയിലെ തേന്‍ സംസ്‌ക്കരണ യുണിറ്റിന്റെയും പ്രവര്‍ത്തനോദ്ഘാടനമാണ് നടന്നത്. ഐ.ടി.ഡി.പി. അഗളിയുടെയും, വ്യവസായ വകുപ്പിന്റേയും സഹായത്തോടെയാണ് പദ്ധതി നടപ്പാ ക്കുന്നത്. അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര വിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ ത്തിച്ചു വരുന്ന സഹകരണ സ്ഥാപനമാണിത്. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ അധ്യക്ഷയായി.സംഘം അംഗങ്ങള്‍ക്കുള്ള പര്‍ച്ചേയ്‌സ് ബോ ണസ് വിതരണം ചെയ്തു.ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ്.സജി, ഐ.ടി. ഡി.പി.അസി.പ്രൊജക്ട് ഓഫീസര്‍ സാദിഖലി, സഹകരണ സംഘം അസി. രജിസ്ട്രാര്‍ (ജനറല്‍) കെ.ജി.സാബു, താലൂക്ക് വ്യവസായ ഓഫീസര്‍ ബാലകൃഷ്ണന്‍, സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗം എം.രാജന്‍ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ് പനക്കാമറ്റം, ബിന്ദു, കെസി.ഇ.യു. അട്ടപ്പാടി ഏരിയാ സെക്രട്ടറി.കെ.ബാബു എന്നിവര്‍ സംസാരിച്ചു.സംഘം പ്രസിഡന്റ് കെ.എസ്.മുരുകന്‍ സ്വാഗതവും, സെക്രട്ടറി പി. സിന്ധു നന്ദിയും പറഞ്ഞു.