വാളയാര്‍: കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരനെ തട്ടി ക്കൊണ്ട് പോകാന്‍ ശ്രമം. ഇതുമായി ബന്ധപ്പെട്ട് സേലം ആത്തൂര്‍ അമ്മന്‍പാളയം സെന്തില്‍കുമാറിനെ (47) വാളയാര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഏഴര യോടെയാണ് സംഭവം. ഉത്തര്‍പ്രദേശുകാരനായ ഖുര്‍ഷിത്തിന്റെയും സല്‍മയുടെയും മകനെയാണ് തട്ടിക്കൊണ്ട് പോകാന്‍ സെന്തില്‍ ശ്രമിച്ചത്. കുട്ടിയുമായി കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള യാത്രാമധ്യേ സെന്തിലിനെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്ന് പിടികൂടി.ഇയാളെ പിന്നീട് പൊലിസിന് കൈമാറി. കഞ്ചി ക്കോട് ഇരുമ്പുരുക്ക് കമ്പനി തൊഴിലാളിയായ ഖുര്‍ഷിത്തും കുടുംബവും പത്ത് വര്‍ഷ ത്തോളമായി അതിഥി തൊഴിലാളികളുടെ കോളനിയായ കഞ്ചിക്കോട് കിഴക്കുമുറി യിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഉച്ചയ്ക്ക് ശേഷം കിഴക്കുമുറിയിലെത്തിയ സെന്തില്‍കുമാര്‍ മണിക്കൂറുകളോളം ഇവിടെ നിലയുറപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊ ണ്ടിരുന്ന കുട്ടിക്ക് ആദ്യം ചോക്ലേറ്റ് നല്‍കി. ആളുകളുടെ ശ്രദ്ധമാറിയെന്ന് ഉറപ്പാക്കി കുട്ടിയുടെ കൈപിടിച്ച് നീങ്ങുകയായിരുന്നു. പിന്നീട് കഞ്ചിക്കോട് സത്രപ്പടിയിലെത്തി ഓട്ടോ പിടിച്ച് കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്കും പോവാന്‍ ആവശ്യപ്പെട്ടു. ഈ സമയം കുട്ടി കരഞ്ഞിരുന്നില്ല. എന്നാല്‍ കുട്ടി അഥിതൊഴിലാളിയുടെ മകനാണെ ന്നും സെന്തില്‍കുമാര്‍ തമിഴിലാണ് സംസാരിക്കുന്നതെന്നും തിരിച്ചറിഞ്ഞതോടെ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി. പിന്നാലെ പൊലിസും എത്തി.തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനക്ക് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.മദ്യലഹരിയിലായിരുന്ന ഇയാളെ പൊലിസ് ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ ആദംഖാന്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!