മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലേതുള്‍പ്പെടെ സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില പി.ആര്.എസ് വായ്പയായി നല്‍കുന്നത് ഊര്ജിതമാക്കണമെ ന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര് അനില്‍കുമാര്‍. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ക്ക് തുക നല്‍കുന്നതിന് ആവശ്യമായ സഹകരണം ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് എസ്.ബി.ഐ, കനറാ ബാങ്ക് പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി. ജില്ലയില്‍ 31,395 കര്‍ഷകരില്‍ നിന്നായി 35,988 മെട്രിക് ടണ്‍ നെല്ലാണ് ശേഖരിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 70,355.88 മെട്രിക് ടണ്‍ നെല്ല് ഇതുവരെ സംഭരിച്ചു.