തച്ചമ്പാറ : വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ തച്ചമ്പാറ സെന്റ് ഡൊമിനിക് എല്‍. പി. സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 25ഓളം വിദ്യാര്‍ഥികള്‍ക്കാണ് പനിയും, ഛര്‍ദ്ദിയും, ചിലര്‍ക്ക് വയറിളക്കവും ഉണ്ടായത്. ഇതില്‍ എട്ടുപേരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശി പ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് അസ്വസ്ഥത അനുഭവപ്പെ ട്ടത്. 15ഓളം പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ചൊവ്വാഴ്ചയാണ് ഒന്നാം ക്ലാസു മുതല്‍ നാലാം ക്ലാസ് വരെയുള്ള 225 ഓളം വി ദ്യാര്‍ഥികള്‍ വിവിധ ബസുകളിലായി വളാഞ്ചേരിയിലെ സ്വകാര്യ പാര്‍ക്കിലേക്ക് വി നോദയാത്ര പോയത്. അന്ന് വൈകിട്ടോടെ തന്നെ തിരിച്ചെത്തുകയും ചെയ്തിരുന്നു. പാര്‍ ക്കിലെ കാന്റീനില്‍ നിന്നുമാണ് വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചതെന്ന് പറയപ്പെടുന്നു.