മണ്ണാര്‍ക്കാട് : എം.ഇ.എസ്. കല്ലടി കോളജില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ കുറ്റ ക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഇന്നലെ കോളജില്‍ ചേര്‍ന്ന പി.ടി.എയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കോളജില്‍ നിന്നും നേരത്തെ പുറത്താക്കിയ വിദ്യാര്‍ഥികള്‍ കാംപസില്‍ അനധികൃതമായി കടന്ന് കുഴപ്പങ്ങള്‍ ഉണ്ടാക്കിയതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. മര്‍ദനവുമായി ബന്ധപ്പെ ട്ട പരാതികളില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് വേഗത്തിലുള്ള അന്വേഷണവും നടപ ടികളും വേണം. തിങ്കളാഴ്ച ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ രക്ഷി താക്കളുടെ വിപുലമായ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതിന് ശേഷം കോളജ് തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. പ്രിന്‍സിപ്പല്‍ ഡോ.സി രാജേഷ് അധ്യക്ഷനായി. പി.ടി .എ. വൈസ് പ്രസിഡന്റ് കാസിം ആലായന്‍, അംഗങ്ങളായ ശഹീറ, രാമകൃഷ്ണന്‍ , ഹാഷിം തങ്ങള്‍, എന്‍.ചന്ദ്രശേഖരന്‍, ഇ.സുബ്രഹ്മണ്യന്‍, സെക്രട്ടറി പി.സൈതലവി, ട്രഷറര്‍ അബ്ദുല്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു.