മണ്ണാര്‍ക്കാട് : വേനലിന്റെ വരവറിയിച്ച് പാതയോരങ്ങളില്‍ പനനൊങ്ക് വില്‍പ്പന സജീ വമാകുന്നു. ദേശീയപാതയോരത്ത് നെല്ലിപ്പുഴ, കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ ഡറി സ്‌കൂളിന് മുന്‍വശം, കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡില്‍ പാറപ്പുറം എന്നി വടങ്ങളിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. ദേശീയപാതയോരത്തെ വില്‍പ്പന കേന്ദ്ര ങ്ങളില്‍ വലിയ നൊങ്കിന് 50 രൂപയും, ചെറുതിന് 45 രൂപയുമാണ് വില. നൊങ്ക് ഒരു കണ്ണി ന് 15 രൂപയും ഏഴെണ്ണത്തിന് നൂറ് രൂപയും. പനനീരിന് 40 വരെയും നല്‍കണം. പൊള്ളാ ച്ചി, കൊഴിഞ്ഞാമ്പാറ, കൊല്ലങ്കോട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ഇവിടേക്ക് നൊങ്കെത്തിക്കുന്നത്. ഒരു പനയ്ക്ക് 500 മുതല്‍ 600 രൂപ വരെ പാട്ട ചിലവ് വരുന്നുണ്ട്. ഇതിന് പുറമെ നെങ്ക് പറിക്കാനുള്ള കൂലിചെലവും വരും. ഉത്പാദനം കുറഞ്ഞത് പ്രതി സന്ധിക്ക് ഇടയാക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു.
അതേ സമയം കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡില്‍ പാറപ്പുറത്ത് കച്ചേരിപ്പറമ്പ് സ്വ ദേശി ചേലക്കാട് അജീഷ് (37) വില്‍പ്പനക്ക് വെച്ചിരിക്കുന്നത് താലൂക്കിലെ പനകളില്‍ വിളഞ്ഞ തനിനാടന്‍ നൊങ്കാണെന്നതാണ് പ്രത്യേകത. ചെത്തല്ലൂര്‍, പാലോട്, കച്ചേരിപ്പ ടി, തിരുവിഴാംകുന്ന്, കണ്ടമംഗലം, ഭീമനാട്, പാറപ്പുറം, തെങ്കര പുഞ്ചക്കോട് എന്നിവട ങ്ങളിലേയും ചെര്‍പ്പുളശ്ശേരിയിലെ വിവിധ ഭാഗങ്ങളിലേയും കരിമ്പനകളില്‍ നിന്നാണ് അജീഷ് നെങ്ക് പറിക്കുന്നത്. ഒരു പനയ്ക്ക് 200 രൂപ വെച്ച് ഉടമയ്ക്ക് നല്‍കും. ചിലര്‍ പണം ഈടാക്കാറില്ല. ഒരു പനയില്‍ നിന്നും അഞ്ചു കുല വരെ ലഭിക്കും. ചിലതില്‍ കൂടുതലും. നൊങ്കിന്റെ ഒരു കണ്ണിന് പത്ത് രൂപയും പത്തെണ്ണമടങ്ങുന്ന പായ്ക്കറ്റിന് നൂറ് രൂപ നിരക്കിലുമാണ് പാറപ്പുറത്ത് കച്ചവടം.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ഇക്കുറി ആഗസ്റ്റ് മാസത്തില്‍ തന്നെ നൊങ്ക് വിളഞ്ഞിരുന്നു. സീസണാകുമ്പോഴേക്കും ഉത്പാദനം കുത്തനെ ഇടിയുമോയെന്ന ആശ ങ്കയും നിഴലിക്കുന്നുണ്ട്. ആരോഗ്യത്തേയും സൗന്ദര്യത്തേയും സംരക്ഷിക്കുന്ന പ്രകൃതി ദത്ത വിഭവമായ പനനൊങ്ക് താലൂക്കിലും സുലഭമാണ്. എന്നാല്‍ പനകയറാന്‍ ആളില്ലാ ത്തതിനാല്‍ പൊഴിഞ്ഞ് വീണ് പാഴായി പോവുകയാണ്. നിര്‍മാണ മേഖലയിലും മരം ലോഡിങ് രംഗത്തും തൊഴിലെടുക്കുന്ന അജീഷ് നവംബര്‍ തൊട്ട് ഡിസംബര്‍ വരെ നൊങ്ക് വില്‍പ്പനയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. മെച്ചപ്പെട്ടൊരു വരുമാനമാര്‍ഗമാണെ ന്നതിനാല്‍ പനകയറാന്‍ അറിയുന്നവര്‍ക്കെല്ലാം ഈ മേഖല തെരഞ്ഞെടുക്കാമെന്ന് കഴി ഞ്ഞ മൂന്ന് വര്‍ഷത്തോളമായി നൊങ്ക് കച്ചവടം നടത്തി വരുന്ന അജീഷ് പറയുന്നു. വേ നല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഫലമായ പനനൊങ്കിന് ആവ ശ്യക്കാരും ഏറെയാണ്.