മണ്ണാര്‍ക്കാട് : ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള പുതിയ വിനോദ സഞ്ചാര നയം കാഞ്ഞിരപ്പുഴയുടെ വിനോദ സഞ്ചാരമേഖലയ്ക്ക് ഏറെ ഗുണം ചെയ്യും. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൊസൈറ്റികള്‍ക്കുമെല്ലാം വിനോദ സഞ്ചാര പദ്ധതികളില്‍ പങ്കാളിയാകാമെന്ന നിര്‍ദേശം നിലവില്‍ ജലസേചന വകുപ്പിന്റെ പരി ഗണനയിലുള്ള കാഞ്ഞിരപ്പുഴ ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്‍ഡന്‍ ആന്‍ഡ് വാട്ടര്‍തീം പാര്‍ക്ക് പദ്ധതിയുടെ കാര്യത്തിലും പ്രതീക്ഷയേകുന്നു.
ഇടുക്കിയിലെ ഈസ്റ്റേണ്‍ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയും കോഴിക്കോട് എഫ്.എസ്.ഐ.ടിയും ചേര്‍ന്ന് കാഞ്ഞിരപ്പുഴയെ സംസ്ഥാനത്തെ തന്നെ വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുന്നതിന് ആദ്യം മുന്നോട്ട് വരികയും നൂറ് കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ഉദ്യാനകമ്മിറ്റിക്ക് സമര്‍പ്പിക്കുകയും ഇത് കെ.ശാന്തകുമാരി എം.എല്‍.എ. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറുകയും ചെയ്തിരുന്നു. പുതിയ ഉത്ത രവിന്റെ പശ്ചാത്തലത്തില്‍ പ്ലാനില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് കൂടി ഉള്‍പ്പെടുത്തി പദ്ധതി പുതുക്കി ഈസ്റ്റേണ്‍ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവിലപ്പമെന്റ് കോര്‍പ്പറേഷന് നേരിട്ട് സമര്‍പ്പിക്കുകയും കിഡ്ക് സി. ഇ.ഒ. ജലസേചന വകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ വകു പ്പ് താത്പര്യപത്രം ക്ഷണിച്ച് എത്രയും വേഗം മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭ്യമാക്കുമെ ന്നാണ് കരുതുന്നത്.
വിദേശ രാജ്യങ്ങളിലുള്ള പദ്ധതികളാണ് പ്രധാനമായും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കാഞ്ഞി രപ്പുഴയുടെ പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാരികളുടെ വര്‍ധനവും കണക്കിലെ ടുത്താണ് പുതിയ പദ്ധതിയുമായി അധികൃതര്‍ മുന്നോട്ടു പോകുന്നത്. സ്വകാര്യ പങ്കാ ളിത്തത്തോടെയുള്ള വിനോദസഞ്ചാര വികസനം സാധ്യമാകുന്ന തരത്തിലുള്ള പുതിയ നയം ജലസേചന വകുപ്പിന്റെ ഡാമുകളോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളും മറ്റ് ഉപയോ ഗ ശൂന്യമായ സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രമായി മാറാനും വഴിയൊരുക്കും. കാ ഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിന് ഇരുവശത്തും ജലസേചന വകുപ്പ് ഓഫിസ് പരിസരത്തു മായി ഏകദേശം അമ്പത് ഏക്കറോളം സ്ഥലമാണ് വെറുതെ കിടക്കുന്നത്. ഇവിടങ്ങളി ലെല്ലാം പദ്ധതികള്‍ വന്നാല്‍ ഉദ്യാനത്തിന്റെ മുഖച്ഛായ തന്നെ മാറും. നിലവില്‍ ഒമ്പ തേക്കറോളം സ്ഥലത്താണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. കെ.ശാന്തകുമാരി എം.എല്‍.എ. ചെയര്‍മാനും, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര വൈസ് ചെയര്‍മാനും എക്സിക്യുട്ടിവ് എഞ്ചിനീയര്‍ സെക്രട്ടറിയുമായുള്ള മാനേജ്മെന്റ് കമ്മിറ്റിയാണ് ഉദ്യാന പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.