തച്ചനാട്ടുകര : ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. തച്ചനാട്ടുകര പഞ്ചായത്തിലെ വിവിധ ക്ഷീരോല്പാദക സഹകരണ സംഘങ്ങളില്‍ പാലളക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വ്വഹിച്ചു. ചാമപ്പറമ്പ് ക്ഷീരോല്പാദക സംഘം പ്രസിഡന്റ് പി ഷഹീറലി, രവിന്ദ്രന് പൊത്തിരത്ത്, ശശി ചാമപ്പറമ്പ്, കെ.പി. വീരാന്‍, രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.