അഗളി : അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് കൊല്ലപ്പെട്ടു. തമി ഴ്നാട് വീരപാണ്ഡി ചിന്നത്തടാകം സ്വദേശി രാജപ്പന് (71) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കോട്ടത്തറ പുളിയപ്പതിയിലാണ് സംഭവം. ദീപാവലി ആഘോഷിക്കാന്‍ അട്ടപ്പാടിയിലു ള്ള മകള്‍ നാഗമണിയുടെ വീട്ടിലെത്തിയതായിരുന്നു ഇയാള്‍. വീടിനോട് ചേര്‍ന്നുള്ള താത്കാലിക ഷെഡിലാണ് ഉറങ്ങിയത്. പുലര്‍ച്ചെ മൂത്രമൊഴിക്കുന്നതിനായി പുറത്തി റങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. രാജപ്പന്റെ നിലവിളിയും ആനയുടെ ചിന്നംവി ളിയും കേട്ട് വീടിന് പുറത്തിറങ്ങിയ നാഗമണിക്കും ഭര്‍ത്താവ് മുരുകനും നേരെയും ആന പാഞ്ഞടുക്കുകയുണ്ടായി. ഓടി രക്ഷപ്പെട്ട ഇവര്‍ ആന സ്ഥലത്ത് നിന്നും മാറുന്നത് വരെ വീടിനുള്ളില്‍ മക്കളോടൊപ്പം കഴിയുകയായിരുന്നു. വിവരമറിയിച്ചപ്രകാര മെ ത്തിയ ആര്.ആര്.ടിയും പരിസരവാസികളും ചേര്‍ന്നാണ് ആനയെ തുരത്തിയത്. രാജപ്പ ന് കാലുകള്‍ക്കും തലയ്ക്കും പരിക്കേറ്റു. കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഷോളയൂര്‍ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീ കരിച്ചു.അഗളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.