മണ്ണാര്‍ക്കാട്: വൈദ്യുത നിരക്ക് വര്‍ദ്ധനവിനെതിരെ മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി, തെങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികള്‍ സംയുക്തമായി മണ്ണാര്‍ക്കാട് കെ. എസ്. ഇ.ബി ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ മുസ്ലിം ലീഗ് സംസ്ഥാന സെക്ര ട്ടറിയേറ്റംഗം കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സി അബ്ദുറഹിമാന്‍ അധ്യക്ഷനായി. ടി.കെ ഫൈസല്‍ സ്വാഗതവും നാസര്‍ പാതാക്കര നന്ദി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, മണ്ഡലം ലീഗ് സെക്രട്ടറി ഹുസൈന്‍ കളത്തില്‍, മുജീബ് പെരിമ്പിടി, ടി.കെ ഹംസക്കുട്ടി, കമാല്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, ലത്തീഫ്.ടി, റഷീദ് കുറുവണ്ണ, അസീസ്.സി.ടി, വി.സിറാജുദ്ദീന്‍, യൂസഫ്.സി, റഫീക്ക് നെല്ലിപ്പുഴ, അന്‍വര്‍.കെ, സക്കീര്‍ മുല്ലക്കല്‍, സമദ് പൂവ്വകോടന്‍, യൂസഫ് പറശ്ശീരി, ജനപ്രതിനിധി കളായ ഹംസ കുറുവണ്ണ, മുജീബ് ചോലോത്തില്‍, റഷീദ് കോല്‍പ്പാടം, മാസിത സത്താര്‍, ഉഷ, സുഹറ, സറഫുന്നിസ, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ അബ്ദുല്‍ റഹ്മാന്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ടി.കെ സഫ്വാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കെ.എസ്.ഇ.ബിക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. നി യോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അസീസ് പച്ചീരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.കെ ബഷീര്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍ നന്ദിയും പറഞ്ഞു. മണ്ഡലം വൈസ്പ്രസിഡന്റ് മുഹമ്മദാലി അന്‍സാരി, പഞ്ചായത്ത് ട്രഷറര്‍ മുജീബ് മല്ലിയില്‍, യൂത്ത് ലീഗ് ജില്ല ട്രഷറര്‍ നൗഷാദ് വെളളപ്പാടം, മണ്ഡലം ട്രഷറര്‍ ഷറഫുദ്ദീന്‍ ചേനാത്ത്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റഹീം ഇരു മ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, പഞ്ചായത്തംഗം സിദ്ദീഖ് മല്ലിയില്‍, എം.മമ്മദ് ഹാജി, കല്ലംചിറ മൊയ്തുപ്പ, പടുവില്‍ കുഞ്ഞിമുഹമ്മദ്, പി.എം.സി തങ്ങള്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് എം.ടി അസ്ലം, മണ്ഡലം ജനറല്‍ സെക്രട്ടറി മുഹ്‌സിന്‍ ചങ്ങലീരി തുടങ്ങിയവര്‍ സംബന്ധിച്ചു.

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധ സംഗമം നട ത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. കോട്ടോപ്പാടം സെന്ററില്‍ നടത്തിയ പരിപാടി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസ്സന്‍ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്ക ര്‍ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിന്റ് ഒ.ചേക്കു മാസ്റ്റര്‍, സെക്രട്ടറിമാരായ റഷീദ് മുത്തനില്‍, കെ.ടി അബ്ദുല്ല, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, പഞ്ചായത്ത് പ്രസിഡന്റ് പടുവില്‍ മാനു പ്രസംഗി ച്ചു. എന്‍.പി ഹമീദ് സ്വാഗതവും സൈനുദീന്‍ താളിയില്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് ഭാരവാഹികളായ റഫീക്ക് കൊങ്ങത്ത് കെ.ബാവ, മജീദ് കെ.പി, എ.കെ കുഞ്ഞായമ്മു, പാറയില്‍ മുഹമ്മദാലി, പടുവില്‍ മൊയ്തീന്‍, ഹുസൈന്‍ പോറ്റുര്‍, എ.കെ നാസര്‍ എന്ന മുത്തു, മൂസ ഓത്തുപള്ളി, എന്‍.ഒ സലീം, നാസര്‍ പുറ്റാനി, മജീദ് കൊടുന്നോട്ടില്‍, അലവി, സി.ഹംസ, കെ. അഫ്‌ലഹ്, കെ.പി ജാഫര്‍ സംബന്ധിച്ചു.

അലനല്ലൂര്‍ : എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ് കമ്മിറ്റി കോട്ടപ്പള്ള ടൗണില്‍ പ്രതി ഷേധ പ്രകടനം നടത്തി. മേഖലാ പ്രസിഡന്റ് ഷാനവാസ് പടുവന്‍ പാടന്‍ അധ്യക്ഷ വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ടി ഹംസപ്പ ഉദ്ഘാടനം ചെയ്തു.

എം.പി.എ ബക്കര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖല ഭാരവാഹികളായ ടി.പി മന്‍ സൂര്‍ മാസ്റ്റര്‍, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, അക്ബര്‍ അലി പാറക്കോട്ട്, സലാം പടുകുണ്ടില്‍, പി അന്‍വര്‍ സാദത്ത് , യൂത്ത് ലീഗ് മേഖല പ്രസിഡന്റ് കെ.ടി ജഫീര്‍, സെക്രട്ടറി നൗഷാ ദ് പുത്തന്‍കോട്, എം.എസ് എഫ് മേഖല പ്രസിഡന്റ് സി.എ മ ന്‍ സൂര്‍ , സെക്രട്ടറി മുസ്ത ഫ പൂക്കാടം ഞ്ചേരി, ടി.പി ആദം, അലി പടുവന്‍പാടന്‍, ഉണ്ണീന്‍ വാപ്പു, മുഹമ്മദ് ക്കുട്ടി മുതുകുറ്റി, മുസ്ലിം യൂത്ത് ലീഗ് മേഖല വൈസ് പ്രസിഡന്റ്മാരായ നിജാസ് ഒതുക്കും പുറത്ത്, റഹീസ് എടത്തനാട്ടുകര എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!