മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജില്‍ നടന്ന വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ തുടർച്ചയായി നാലാം തവണയും എം.എസ്.എഫിന് വിജയം. ഒമ്പത് ജനറല്‍ സീറ്റുകളിലും എം.എസ്.എഫ്. സ്ഥാനാര്‍ഥികൾ വിജയിച്ചു. യു.യു.സി. സ്ഥാന ങ്ങളില്‍ മത്സരിച്ച മുഹമ്മദ് ഹമീദ്, വി.എ. മുഹമ്മദ് സഫ്വാന്‍ എന്നിവരാണ് വിജയിച്ചത്. സി. ഫസലു റഹ്മാന്‍ (ചെയര്‍മാന്‍), സി.പി. ഫാത്തിമ ബഹ്ജ (വൈസ് ചെയര്‍പേഴ്‌സണ്‍), മുഹമ്മദ് നവാഫ് (ജനറല്‍ സെക്രട്ടറി), കെ. ഫാത്തിമ റിന്‍ഷ (ജോ. സെക്രട്ടറി), സി.ടി. മുഹ്സിന്‍ (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), എം. ഷുഹൈബ് അലി ( സ്റ്റുഡന്റ്‌സ് എഡിറ്റര്‍),
കെ.പി. മുഹമ്മദ് റിഷൂക്ക് (ജനറല്‍ ക്യാപ്റ്റന്‍). നാല് പ്രതിനിധി, 17 അസോസിയേഷന്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള 21 സീറ്റിലേക്ക് നടന്ന മത്സരത്തില്‍ 17 സീറ്റിലും എം. എസ്.എഫ്. സ്ഥാനാര്‍ഥികള്‍ വിജയിച്ചു. രണ്ടുസീറ്റില്‍ എസ്.എഫ്.ഐ. വിജയിച്ചു. ഒരു സീറ്റ് കെ.എസ്.യു. നേടി.
ഫലപ്രഖ്യാപനത്തിനുശേഷം എം.എസ്.എഫിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗര ത്തില്‍ ആഹ്ലാദപ്രകടവും നടന്നു. മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ. സിദ്ദീഖ് , മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, ഹുസൈന്‍ കോളശ്ശേരി, എം.എസ്.എഫ്. ജില്ലാ പ്രസിഡ ന്റ് കെ.യു.ഹംസ എന്നിവര്‍ ഉച്ചകഴിഞ്ഞ് കോളേജിലെത്തി സ്ഥാനാര്‍ഥികള്‍ക്കും എം. എസ്.എഫ് നേതാക്കള്‍ക്കും അഭിവാദ്യങ്ങളർപ്പിച്ചു.