മണ്ണാര്‍ക്കാട്: പുതിയ കാലത്തെ കൗമാരക്കാരുടെ വളര്‍ച്ചയും, മാനസിക, ശാരീരിക ക്ഷ മതയിലുള്ള വ്യത്യാസങ്ങളെയും തിരിച്ചറിഞ്ഞ്, തലമുറകള്‍ തമ്മിലെ മാറ്റത്തെ കണ ക്കിലെടുത്ത്, ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉള്‍ പ്പെടുത്തണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ ജില്ല കമ്മറ്റി സംഘടി പ്പിച്ച ടീന്‍സ്പേസ് ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു. ജെന്‍ ഡര്‍ സാമൂഹിക നിര്‍മിതിയാണ് എന്ന ആശയം പാഠ്യപദ്ധതിയില്‍ ഇടം പിടിച്ചത് കേരള ത്തിന്റെ കുടുംബ സംവിധാനത്തില്‍ വലിയ പ്രത്യാഘാതം സ്യഷ്ടിക്കുമെന്നതിന്നാല്‍ അത് പാഠ്യപദ്ധതിയില്‍ നിന്നും പിന്‍വലിക്കണം.
പലസ്തീനിന് മേല്‍ ഇസ്രാഈല്‍ തുടരുന്ന അധിനിവേശം അവസാനിപ്പിച്ച് പശ്ചിമേഷ്യ യില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയുടെ പരമ്പരാഗത നയം ഉയര്‍ത്തിപ്പിടിച്ച് ശ്രമങ്ങള്‍ തുടരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആണ്‍കുട്ടികള്‍ക്കായി മണ്ണാര്‍ ക്കാട് പഴേരി പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം വി. കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് അഷ്റഫ് അല്‍ ഹിക മി അധ്യക്ഷനായി. വിസ്ഡം ജില്ലാ ട്രഷറര്‍ മുജീബ് കൊടുവായൂര്‍, വി. ഷൗക്കത്തലി അന്‍ സാരി, പി. എച്ച് സലീം, ഷഹീര്‍ ചൂരിയോട് എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി നൗഫല്‍ കളത്തിങ്ക ല്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി സുല്‍ഫീക്കര്‍ പാലക്കാഴി, വൈസ് പ്രസിഡന്റ് ഷഹീര്‍ അല്‍ ഹികമി എന്നിവര്‍ സംസാരിച്ചു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്, സംസ്ഥാന സെക്രട്ടറി പ്രൊഫ. ഹാരിസ് ബിന്‍ സലീം, മലപ്പുറം ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ ഡയറക്ടര്‍ ഫൈസല്‍ മൗലവി, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി, ജനറല്‍ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, വിസ്ഡം ഇസ്ലാമിക് സ്റ്റു ഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി, മൂസ സ്വ ലാഹി കാര, സജ്ജാദ് ബിനു അബ്ദുറസാഖ്, ശരീഫ് കാര, ഷഫീഖ് സ്വലാഹി, ഷംജാസ് കെ അബ്ബാസ്, സ്വഫ്വാന്‍ ബറാമി അല്‍ ഹികമി, ഹവാസ് സുബ്ഹാന്‍, എന്‍എം ഇര്‍ ഷാദ് അസ്ലം, ബി. അബ്ദുല്‍ മാജിദ് എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തി.