മണ്ണാര്‍ക്കാട് : കോട്ടോപ്പാടം – കുമരംപുത്തൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കു ന്ന മൈലാംപാടം – പൊതുവപ്പാടം എസ്.ടി കോളനി റോഡിന്റെ നിര്‍മാണം തുടങ്ങു ന്നു. പൊതുവപ്പാടത്തുകാരുടെ ചിരകാല അഭിലാഷമായ റോഡിന്റെ നിര്‍മാണോദ്ഘാ ടനം നാളെ രാവിലെ 10.30ന് മൈലാംപാടം ജംഗ്ഷനില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി നിര്‍ വഹിക്കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് കെ.ബിനുമോള്‍ മുഖ്യാതിഥിയാകും. മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂനിറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രധാനമ ന്ത്രി ഗ്രാമ സഡക് യോജനയില്‍ നാല് കോടി പതിനഞ്ചു ലക്ഷം രൂപയാണ് നിര്‍മാണ ത്തിനായി ചെലവഴിക്കുന്നത്. മൂന്ന് കിലോ മീറ്റര്‍ ദൂരം വരുന്ന റോഡില്‍ പാലവും നി ര്‍മിക്കും. പാലം നിര്‍മിക്കണമെന്നത് നാടിന്റെ ഏറെക്കാലത്തെ മുറവിളിയാണ്. പൊ തുവപ്പാടത്തെ മുപ്പത് ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ മഴക്കാലത്ത് വലിയ ദുരിതമാണ് വര്‍ഷങ്ങളായി അനുഭവിക്കുന്നത്. മഴ തുടരുമ്പോള്‍ ആഴ്ചകളോളം ഒറ്റപ്പെ ടുന്ന സ്ഥിതിയുണ്ടാകുന്ന പ്രദേശത്ത് റോഡ് നിര്‍മിക്കുന്നതിലൂടെ ഒരു പരിഹാരമാകും. മേക്കളപ്പാറ – പൊതുവപ്പാടം എസ്.ടി കോളനി റോഡില്‍ വനഭാഗത്ത് പ്രവൃത്തി നടത്തു ന്നതിന് സൈലന്റ്‌വാലി വനംഡിവിഷന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയതും പൊതുവപ്പാടത്തുകാര്‍ക്ക് പ്രതീക്ഷയേകുന്നുണ്ട്.