ചെർപ്പുളശ്ശേരി: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയയുടെ സ്മരണാർത്ഥം കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ സംഘടി പ്പിക്കുന്ന സി.എച്ച് പ്രതിഭാ ക്വിസ് സീസൺ അഞ്ച് ജില്ലാതല മത്സരങ്ങൾ നാളെ ചെർപ്പു ളശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. രാവിലെ 10 ന് എൽ.പി,ഹൈസ്കൂൾ വി ഭാഗം മത്സരങ്ങളും 11.30 ന് യു.പി, ഹയർസെക്കന്ററി വിഭാഗം മത്സരങ്ങളും നടക്കും. മു സ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്യും. ജില്ലാ വൈ സ് പ്രസിഡണ്ട് കെ.കെ.എ.അസീസ് സമ്മാനദാനം നിർവ്വഹിക്കും.ഉപജില്ലാതല മത്സര ങ്ങളിൽ വിവിധ വിഭാഗങ്ങളിലായി ഒന്നും രണ്ടും സ്ഥാനം നേടിയ നൂറോളം പ്രതിഭക ളാണ് ജില്ലാതലത്തിൽ മാറ്റുരക്കാനെത്തുന്നത്.മത്സര വിജയികൾക്ക് പ്രശം സാപത്രവും ഉപഹാരവും നൽകും. ചെർപ്പുളശ്ശേരി സി.എച്ച് സൗധത്തിൽ ചേർന്ന സംഘാടക സമി തി യോഗം സംസ്ഥാന ട്രഷറർ ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നാസർ തേളത്ത് അധ്യക്ഷനായി.സെക്രട്ടറി കെ.പി.എ.സലീം, പ്രതിഭാ ക്വിസ് കോ ഓ ർഡിനേറ്റർ സഫ്‌വാൻ നാട്ടുകൽ, കാസിം കുന്നത്ത്, സി.എച്ച്.സുൽഫിക്കറലി, പി. അബ്ദു ൽ നാസർ,മുഹമ്മദലി കല്ലിങ്ങൽ,ഹംസത്ത് മാടാല,എ.മുഹമ്മദ്റ ഷീദ്,സലീം നാലക ത്ത്, സി.ഖാലിദ്,വി.കെ. ഷംസുദ്ദീൻ,സി.കെ.ഷമീർ ബാബു,സി.പി. റിയാസ് പ്രസംഗിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!