അലനല്ലൂര്‍: ഇന്ത്യന്‍ രാഷ്ട്രീയം വലിയ മാറ്റത്തിന്റെ വക്കിലാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ഫിക്ക്‌റ 2023 പടിഞ്ഞാറന്‍ മേഖല ക്യാമ്പ് അലനല്ലൂരില്‍ ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തിന് ഒരു മാറ്റം ഉണ്ടാവണമെന്ന് എല്ലാവരും പ്രതീക്ഷി ക്കുന്നുണ്ട്. അതുണ്ടായിട്ടില്ലെങ്കില്‍ രാജ്യം വലിയ അപകടത്തിലേക്ക് പോവും. ന്യൂനപ ക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന സമീപനം ഒരു കാലത്തും മുസ്ലിം ലീഗ് എടുത്തിട്ടി ല്ലെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേര്‍ത്തു.
നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി.ഉദ്ഘാടന സെഷനി ല്‍ മുസ് ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, സെക്രട്ടറിയേറ്റ് അം ഗം കളത്തില്‍ അബ്ദുല്ല, ജില്ലാ പ്രസിഡന്റ് മരക്കാര്‍ മൗലവിമാരായമംഗലം, ജില്ലാ ജനറ ല്‍ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ്, സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, യൂത്ത് ലീഗ് സം സ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, വനിത ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീക്ക പാറോക്കോട്, എം. എസ് എഫ് ജില്ലാ പ്രസിഡന്റ് ഹംസ കെ.യു, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, നിയോജക മണ്ഡലം വനിത ലീഗ് പ്രസിഡന്റ് മുത്തനില്‍ റഫീന റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി സ്വാഗതവും ട്രഷറര്‍ കെ.ആലിപ്പു ഹാജി നന്ദിയും പറഞ്ഞു.
വരാനിരിക്കുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കു ന്നതിനും വാര്‍ഡ് തലങ്ങളില്‍ സംഘടന പ്രവര്‍ത്തനം ശാസ്ത്രീയമാക്കുന്നതിനും വേ ണ്ടിയാണ് ക്യാമ്പ് നടത്തുന്നത്.അലനല്ലൂര്‍ എടത്തനാട്ടുകര മേഖലയിലേയും കോട്ടോ പ്പാടം പഞ്ചായത്തിലേയും വാര്‍ഡ് മുസ് ലിം ലീഗ് ഭാരവാഹികളുടെയും പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗങ്ങളുമാണ് ക്യാമ്പ് അംഗങ്ങള്‍.പഠന സെഷന്‍ യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉദ് ഘാടനം ചെയ്തു. മുസ് ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ പി.മുഹമ്മദാലി അന്‍സാരി അധ്യക്ഷനാ യി. മണ്ഡലം സെക്രട്ടറി റഷീദ് മുത്തനില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് തച്ചമ്പറ്റ ഹംസ നന്ദിയും പറഞ്ഞു. കെ.ടി ഹംസപ്പ, ഒ. ചേക്കു മാസ്റ്റര്‍, ഹുസൈന്‍ കളത്തില്‍, മജീദ് തെങ്കര, കെ.ടി അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.