മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരസഭയില്‍ ആ സാദികാ അമൃത് മഹോത്സവ് – മേരി മാട്ടി മേരാ ദേശ് എന്ന പരിപാടിയുടെ ഭാഗ മായി വിവിധ പരിപാടികള്‍ നടത്തി. നഗരസഭാ അങ്കണത്തില്‍ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ദേശീയപതാക ഉയര്‍ത്തി. വീരോം കാ വന്ദന്‍ പരിപാടിയുടെ ഭാഗമായി മണ്ണാര്‍ ക്കാട്ടെ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കൃഷ്ണപിള്ളയുടെ ഭാര്യ ശാരദയെ ആദരി ച്ചു. വസുധാ വന്ധന്‍ നടപ്പാക്കുന്നതോടനുബന്ധിച്ച് വാര്‍ഡ് 25,27ലുമായി സ്ഥിതി ചെയ്യു ന്ന ചിറക്കുളത്തിന്റെ പരിസരത്ത് വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. അമൃത് വാടിക സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മാസിത സത്താര്‍, കെ.ബാലകൃഷ്ണന്‍, ഷഫീഖ് റഹ്മാന്‍, വത്സലാകുമാരി, ഹംസ കുറുവണ്ണ, നഗരസഭാ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി പി.ജെ. ജെസീത, ക്ലീന്‍ സിറ്റി മാനേജര്‍, ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!