മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി യ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സ് & കംപ്യു ട്ടേഴ്‌സ് സംഘടിപ്പിക്കുന്ന ആദര സമ്മേളനം മെയ് 28ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കോടതിപ്പടിയിലെ ഇമേജ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച് നടക്കും. എന്‍.ഷംസു ദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, ഡിവൈഎസ്പി വി.എ കൃഷ്ണദാസ്, മണ്ണാര്‍ക്കാട് ഡി.ഇ.ഒ കുമാരി എസ് അനിത, മണ്ണാര്‍ ക്കാട് എസ് ഐ മുഹമ്മദാലി, ബിഎന്‍ഐ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ സി പി അബ്ദുള്‍ സലാം, ജെസിഐ മണ്ണാര്‍ക്കാട് പ്രസിഡന്റ് ശിവപ്രകാശ്, സെന്റ് ഡൊമിനിക് സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ ജോഫി, കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂ ള്‍ പ്രധാന അധ്യാപിക ഷജിനി,എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാ പിക അയിഷാബി, ഡിഎച്ച്എസ്എസ് പ്രധാന അധ്യാപിക സൗധ, എംഇടി ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വിഎ അജയ്, കെടിഎം ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ മനോജ്, പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപക ന്‍ ലുക്ക്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് വിഷ്ണു അലനല്ലൂര്‍ അവതരിപ്പിക്കുന്ന കലാവിരുന്നും അരങ്ങേറും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!