അഗളി: ഒരു വീടിനായി സ്വന്തമായി എഴുതിയ അപേക്ഷയുമായാണ് അഞ്ചാം ക്ലാസു കാരി അഞ്ജന അച്ഛനൊപ്പം കരുതലും കൈത്താങ്ങും അട്ടപ്പാടി താലൂക്ക് തല പരാതി പരിഹാര അദാലത്തിലെത്തിയത്. 2019 ലെ പ്രളയത്തില്‍ അഞ്ജനയുടെ വീട് നഷ്ടപ്പെട്ടി രുന്നു. തുടര്‍ന്ന് അഞ്ജനയും കുടുംബവും വാടകവീട്ടിലാണ് താമസിച്ച് വന്നിരുന്നത്. വീട് നഷ്ടപെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നാല് ലക്ഷം രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഈ തുകയ്ക്ക് സ്വന്തമായി അഞ്ച് സെന്റ് സ്ഥലം വാങ്ങിച്ചുവെങ്കിലും വീട് വയ്ക്കാന്‍ സാധിച്ചിരുന്നില്ല. വീട് വേണമെന്ന അഞ്ജനയുടെ അപേക്ഷ കേട്ട മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഒരു മാസത്തിനകം പരിഹാരം കാണണമെന്ന് അട്ടപ്പാടി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.