അലനല്ലൂര്‍:മഹാത്മാ ഗാന്ധിയുടെ 150 -ാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി. കാഞ്ഞിരംപാറയില്‍ നിന്നും അലനല്ലൂരിലേക്കായിരുന്നു സ്മൃതിയാത്ര.ഡിസിസി സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാല്‍ അധ്യക്ഷനായി. കെ.തങ്കച്ചന്‍, വി.സി.രാമദാസ്, കാസിം ആലായന്‍,സുഗുണകുമാരി,നസീഫ്,രാധാകൃഷ്ണന്‍,ഉമ്മര്‍ ഖത്താബ്,വിമല,സി.ജി.മോഹനന്‍,അബ്ദു കീടത്ത്,മുസ്തഫ പാറപ്പുറത്ത്,മുഹമ്മദ് കുലിക്കിലിയാട്,നവാസ് ചോലയില്‍, അസീസ്‌കാര,സോമന്‍,അബു ഹാജി,നാസര്‍ ചീനന്‍, ഉണ്ണിക്കൃഷ്ണന്‍,പി.സി റഫീക്ക്,ഹമീദ്,രവി ചൂരക്കാട്ടില്‍, വേലു എന്നിവര്‍ നേതൃത്വം നല്‍കി.