മണ്ണാര്‍ക്കാട് :നഗരസഭാ പരിധിയിലെ കച്ചവട വ്യാപാര സ്ഥാപനങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വ്യാപകമാണെന്ന് നഗരസഭ ക്ലീന്‍ സിറ്റി മാനേജറുടെ റിപ്പോര്‍ട്ടുള്ളതായി നഗരസഭ സെക്രട്ടറി അറിയിച്ചു.ക്ലീന്‍ സിറ്റി മനേജറുടെ നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കര്‍ശനമായ പരി ശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നടപടി സ്വീകരി ക്കുമെന്നും സെക്രട്ടറി അറയിച്ചു.കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഒറ്റത്തവണ ഉപയോ ഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ പ്രകാരമുള്ള ഒറ്റത്തവണ ഉപ യോഗത്തിലുള്ള നിശ്ചിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിട്ടു ള്ളത്.2016ലെ പ്ലാസ്റ്റിക് മാലിന്യപരിപാലന ചട്ടങ്ങള്‍ (4) പ്രകാരവും കേരള സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യപ്പെട്ട ഉത്തരവുകളുടെ ലംഘനം പ്രകാരവും നിയമലംഘനങ്ങള്‍ക്ക് പരാമവധി 50000 രൂപ വരെ പഴി ശിക്ഷ ലഭിക്കും.സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കപ്പെടുകയും ചെയ്യുമെന്നും സെക്രട്ടറി അറിയിച്ചു.