മണ്ണാര്‍ക്കാട്: റോഡില്‍ പരന്ന ഓയിലില്‍ തെന്നിവീണ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പരിക്ക്. നൊട്ടമല കയറ്റം കഴിഞ്ഞുള്ള വളവ് റോഡില്‍ ചൊവാഴ്ച രാവിലെ ഒമ്പതരയോ ടെയാണ് സംഭവം. വാഹനത്തിന്റെ ഇന്ധനടാങ്കില്‍ നിന്നും ചോര്‍ച്ചയുണ്ടായതിനെ തുട ര്‍ന്നാണ് ഓയില്‍ റോഡില്‍ പരന്നത്. ഇതറിയാതെ വന്ന ബൈക്ക് യാത്രികരാണ് അപക ടത്തില്‍പ്പെട്ടത്. അഞ്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. തച്ചമ്പാറ കമ്പിക്കുന്ന് രഞ്ജി ത്, മുതുകുര്‍ശി മിഥുന്‍, മുതുകുര്‍ശി ഇസ്മയില്‍, കോല്‍പ്പാടം നിതീഷ്, തെങ്കര ഗോകു ലം വീട്ടില്‍ ഗോകുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗോകുലിന്റെ കൈക്ക് പൊട്ടലുണ്ട്. വട്ടമ്പലത്തുനിന്നും അഗ്‌നിശമനസേനയെത്തി റോഡിലൊഴുകിയ ഓയില്‍ സോപ്പ് വെള്ളവും മണലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാ പിച്ചു.
