തെങ്കര: പഞ്ചായത്തിലെ വികസന മുരടിപ്പിലും അഴിമതിയിലും കര്‍ഷക,ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസില്‍ റീത്ത് വെ ക്കല്‍ സമരം നടത്തി.പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുമായിരുന്ന ലാബിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അട്ടിമറിക്കുകയും,തുടങ്ങാത്ത ലാബിന് കെട്ടിട വാടക ഇന ത്തില്‍ തൊണ്ണൂറായിരം രൂപ ചില വഴിച്ചത് അനാസ്ഥയും,അഴിമയിയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.കൃഷിക്കാര്‍ക്ക് വളത്തിനുള്ള സബ്‌സിഡി നല്‍കാതെ വഞ്ചി ക്കുന്ന നിലപാട് തിരുത്തണമെന്നും ഗൗരവകരമായ ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഷെഫിലാസ് ചേറുംകുളം അധ്യക്ഷനായി .മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ആറ്റക്കര ഹരിദാസ്, പഞ്ചായത്ത് അംഗങ്ങളായ കു രിക്കള്‍ സെയ്ത്,സി.പി മുഹമ്മദ് അലി,കെ.പി ജഹീഫ്,നിയോജക മണ്ഡലം സെക്രട്ടറി ഹാരിസ് തത്തേങ്ങലം,ശിവദാസന്‍,സഹീല്‍ തെങ്കര,വിജയദാസ്,നന്ദകുമാര്‍,സുരേഷ് കുണ്ടില്‍,ഗംഗാധരന്‍ ചേറുംകുളം,ലത്തീഫ് തത്തേങ്ങലം, പി.ലീല,അല്ലാബക്‌സ്, കബീ ര്‍,ഷംസുദ്ദീന്‍,തുടങ്ങിയവര്‍ പങ്കെടുത്തു.
