മണ്ണാര്‍ക്കാട്: അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ മണ്ണാര്‍ക്കാട്, കല്ലടിക്കോ ട്,കടമ്പഴിപ്പുറം,ശ്രീകൃഷ്ണപുരം,ചെര്‍പ്പുളശ്ശേരി ബ്രാഞ്ചുകളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ ഏഴ് വരെ ലോണ്‍മേള സംഘടിപ്പിക്കുന്നതായി യുജിഎസ് ഗ്രൂപ്പ് മാനേജര്‍ അജിത്ത് പാ ലാട്ട് അറിയിച്ചു.സാമ്പത്തികമായ പ്രതിസന്ധി നേരിടുന്നവര്‍ക്ക് അത് തരണം ചെയ്യാന്‍ സമാശ്വാസമായൊരു വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോണ്‍ മേള ഒരു ക്കുന്നത്.
വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതിയിലൂടെ നഗര ഗ്രാമവാസികള്‍ക്ക് സാമ്പത്തിക ആശ്വാ സം പകര്‍ന്ന യുജിഎസ് ഗോള്‍ഡ് ലോണ്‍ കച്ചവടക്കാര്‍ക്കും സ്വയംസംരഭകര്‍ക്കും കു ടുംബശ്രീ യൂണിറ്റുകള്‍ക്കുമായി ഈസി 25000,ഈസി 50000 എന്ന രണ്ട് പുതിയ വായ്പാ പദ്ധതി കൂടി നടപ്പിലാക്കാന്‍ പോകുന്നതായും അജിത്ത് പാലാട്ട് അറിയിച്ചു.ചെറിയ പലിശ നിരക്കില്‍ നൂറ് ദിവസ കാലാവധിയില്‍ ദിവസതവണകളായി വായ്പാ തുക തിരി ച്ചടക്കാം.ലളിതമായ വ്യവസ്ഥയില്‍ നല്‍കുന്ന രണ്ട് വായ്പ്കളും വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂര്‍ കൊണ്ട് വായ്പാ തുക ആവശ്യക്കാരന്റെ അക്കൗണ്ടിലേക്കെത്തും.ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ രണ്ട് വായ്പാ പദ്ധതികളും യുജിഎസ് ഗോള്‍ഡ് ലോണിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാകും.
ഒരാഴ്ചക്കാലം നീണ്ട് നില്‍ക്കുന്ന ലോണ്‍മേളയുടെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ നിര്‍വ്വ ഹിക്കും.യുജിഎസ് ഗ്രൂപ്പ് മാനേജര്‍ അജിത്ത് പാലാട്ട് അധ്യക്ഷനാകും.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത ടീച്ചര്‍,സ്ഥിരം സമിതി അധ്യക്ഷരായ ബാലകൃഷ്ണന്‍,മാസിത സത്താര്‍,കൗണ്‍സിലര്‍മാരായ അമുദ,മന്‍സൂര്‍,ഇബ്രാഹിം,ഷമീര്‍,കദീജ,അരുണ്‍കുമാര്‍ പാലക്കുറുശ്ശി,വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ബി മനോജ്,മണികണ്ഠന്‍ പൊറ്റ ശ്ശേരി,ഗിരീഷ് ഗുപ്ത,ഖാലിദ്,കെവിവിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ,യൂണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ജില്ലാ സെക്രട്ടറി ഫിറോസ് ബാബു, സാമൂഹ്യ പ്രവര്‍ത്തകരായ അസ്ലം അച്ചു,ജോസ് യുജിഎസ് പിആര്‍ഒ ശ്യാംകുമാര്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ ശാസ്താപ്രസാദ്,ഷബീര്‍ അലി തുടങ്ങിയവര്‍ സംസാരിക്കും.
യുജിഎസ് ഗോള്‍ഡ് ലോണിന്റെ പുതിയ ബ്രാഞ്ചുകള്‍ പാലക്കാട്,കോങ്ങാട്, കൊപ്പം, അലനല്ലൂര്‍,കരിങ്കല്ലത്താണി എന്നിവടങ്ങില്‍ ഉടന്‍ തുറക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ അസി.മാനേജര്‍ അഭിലാഷ് പാലാട്ട്,പിആര്‍ഒ കെ ശ്യാംകുമാര്‍,ബിഡിഎം ശാസ്താപ്രസാദ്,ഓപ്പറേഷന്‍ മാനേജര്‍ ഷബീര്‍ അലി തുടങ്ങിയ വരും പങ്കെടുത്തു.
