മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കേളി ആറാം വാര്‍ഷിക ആഘോഷവും,അവാര്‍ഡ് ദാനവും ഫെബ്രുവരി 12 ന് വൈകുന്നേരം 5 മണിക്ക് മണ്ണാര്‍ക്കാട് വിജയ് ജ്യോതിയില്‍ നടക്കു മെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ഏഷ്യയിലെ തന്നെ മികച്ച മികച്ച വയോജനസേവന പ്രവര്‍ത്തനം നടത്തുന്ന കൊല്ലം ജില്ലയിലെ പത്തനാപുരത്തെ ഗാന്ധിഭവനെയാണ് ഈ വര്‍ഷം അവാര്‍ഡിനായി തെരെഞ്ഞെടുത്തിരിക്കുന്നത്.25000 രൂപയും വെങ്കല ശില്പവുമാണ് കേളി അവാര്‍ഡ്.ഗാന്ധിഭവന്റെ മാനേജിങ് ട്രസ്റ്റിയും, സെക്രട്ടറിയുമായ ഡോ.പുനലൂര്‍ സോമരാജന്‍ അവാര്‍ഡ് ഏറ്റുവാങ്ങും.വൈദ്യുതി വകു പ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.കൈരളി ടി.വി.ഡയറക്ടര്‍ ടി.ആര്‍.അജയ ന്‍,മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി എന്നിവര്‍ സംബന്ധിക്കും.വാര്‍ത്ത സമ്മേളന ത്തില്‍ കേളി സെക്രട്ടറി ടി.ശിവപ്രകാശ്,വൈസ് പ്രസിഡന്റ് പി.അച്യുതനുണ്ണി, കെ.ജി. സോമനാഥ്,കെ.അനുരാഗ്,പി.എ.ഹസ്സന്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
