മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലം പുളിഞ്ചോടില്‍ കോഴിഫാമിന് സമീപം ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ പുലി കടിച്ച് കൊന്നു.മേലാറ്റിന്‍കര മണികണ്ഠന്റെ നായയാണ് ചത്തത്.ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
രാത്രി അത്താഴം കഴിക്കാനിരിക്കുന്നതിനിടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയ പ്പോഴാണ് വന്യജീവി നായയെ ആക്രമിക്കുന്നത് കണ്ടതെന്ന് മണികണ്ഠന്‍ പറഞ്ഞു. ആ ദ്യം ഓടിയെത്തിയത് ഫാമിന് സമീപം കെട്ടിയിട്ടിരുന്ന പശുക്കളുടെ അടുത്തേക്കായി രുന്നു.ചുറ്റും നോക്കിയപ്പോഴാണ് നായയുടെ കഴുത്തില്‍ പിടുത്തമിട്ടിരിക്കുന്ന പുലിയെ കണ്ടത്.വെളിച്ചം കണ്ടതോടെ പുലി നായയെ വിട്ട് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കയറി.കുറച്ച് ദൂരം പോയി തിരിഞ്ഞ് നിന്ന പുലിയെ കണ്ട് ഭയന്ന് അയല്‍വാസികളെ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് മണികണ്ഠന്‍ പറഞ്ഞു.
സമീപവാസികളെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ അടുത്ത തോട്ടത്തില്‍ വന്യജീവി നില്‍ക്കുന്നതാണ് കണ്ടത്.പടക്കവും മറ്റ് പൊട്ടിച്ച് തുരത്തുകയായിരുന്നു.അതേ സമയം പുലിയറങ്ങിയ വിവരം വനംവകുപ്പിനെ അറിയിച്ചെങ്കിലും സമയത്ത് എത്തിയില്ലെ ന്നും ആക്ഷേപമുണ്ട്.രാവിലെയാണ് മണ്ണാര്‍ക്കാട് ആര്‍ആര്‍ടി സംഘമെത്തി പരിശോധ ന നടത്തിയത്.സ്ഥലത്ത് കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
രണ്ട് വര്‍ഷത്തോളമായി വനയോര ഗ്രാമമായ തത്തേങ്ങലത്ത് പുലി ശല്ല്യം അതീവരൂ ക്ഷമാണ്.കല്‍ക്കടി,മേലാമുറി,ആനമൂളി,നേര്‍ച്ചപ്പാറ കോളനി തുടങ്ങിയ വിവിധ ഭാഗ ങ്ങളില്‍ രാപ്പകല്‍ ഭേദമന്യേ പുലിയെ നാട്ടുകാര്‍ കണ്ടിട്ടുണ്ട്.തുടര്‍ന്ന് മാസങ്ങളോളം കൂട് വെച്ചെങ്കിലും പുലി കുടുങ്ങിയില്ല.ഇരുളിന്റെ മറപറ്റിയെത്തി വളര്‍ത്തുമൃഗങ്ങളെ വേട്ടയാടുന്നത് തുടരുകയാണ്.
കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ മൂന്നിടങ്ങളില്‍ അഞ്ച് പുലിയുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്.രണ്ട് ദിവസം മുമ്പ് കോട്ടോപ്പാടം കുന്തി പ്പാടത്ത് കോഴിക്കൂട്ടിലെ കമ്പിവലയില്‍ കൈ കുടുങ്ങി ആണ്‍പുലി ചത്തിരുന്നു. കഴി ഞ്ഞ ആഴ്ച തത്തേങ്ങലത്ത് ബസ് തിരിക്കുന്ന ഭാഗത്തായി പാതയോരത്ത് തള്ളപ്പുലിയേ യും രണ്ട് കുട്ടികളേയും പ്രദേശവാസികളായ യുവാക്കള്‍ കണ്ടിരുന്നു.ഇതിന്റെ ദൃശ്യ ങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തെത്തുകയും തുടര്‍ന്ന് വനപാലകരെത്തി പരി ശോധന നടത്തുകയും ചെയ്തിരുന്നു.ഇടതടവില്ലാതെ പുലിയെത്തുന്നത് ജനങ്ങളുടെ ജീവിത സ്വസ്ഥത തകര്‍ക്കുകയാണ്.കാട്ടില്‍ നിന്നും നാട്ടിലേക്കെത്തുന്ന പുലികളെ കൂട് വെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
