അലനല്ലൂര്‍: എടത്തനാട്ടുകര ചളവ അഭയം സഹായ സമിതിയുടെ മീറ്റിങ് ഹാള്‍ അലന ല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. അഭയത്തിന്റെ പതിനെട്ടാം വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് പുതിയ മീറ്റിങ്ങ് ഹാള്‍ ഉദ്ഘാടനം നടന്നത്.യോഗം അലനല്ലൂര്‍ അര്‍ബണ്‍ ക്ര ഡിറ്റ് സൊസൈറ്റി ഡയറക്ടര്‍ കെ.അബ്ദുള്‍ റഫീക്കും ‘എന്റെ അടുക്കളത്തോട്ടം ‘പച്ചക്ക റി ഉദ്പാദന പദ്ധതി ഉദ്ഘാടനം അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി.രഞ്ജിത്തും നിര്‍ വ്വഹിച്ചു. ഇരുനൂറ് വീടുകള്‍ക്ക് പച്ചക്കറിവിത്ത് നല്‍കി.ആടു ഗ്രാമം പദ്ധതിയുടെ അഞ്ചാം ഘട്ട ആടു വിതരണവും നടത്തി.
അലനല്ലൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റായി ചുമതലയേറ്റ അഭയംഭരണ സമിതി അംഗമായ എം.പി സുഗതനെ ആദരിച്ചു. പി.ഗോപാ ലകൃഷ്ണന്‍ അദ്ധ്യക്ഷനായി. സി.തങ്കപ്പന്‍ നായര്‍, യു.ഗോപാലകൃഷ്ണന്‍ ,അയ്യപ്പന്‍പൂജാ ലയം, എം.പരശുരാമന്‍ ,പി.ശിവശങ്കരന്‍ ,പി.വെളുത്ത ,പി.ശശിധരന്‍, കെ.കൃഷ്ണന്‍, കെ. പി സത്യപാലന്‍, കെ.ധര്‍മ്മ പ്രസാദ്, കെ.വേലുക്കുട്ടി, സി.ശ്രീനിവാസന്‍ ,എ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.പി.ശ്രീധരന്‍ സ്വാഗതവും പി.ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു. ഭാര വാഹി തെരഞ്ഞെടുപ്പും സ്‌പോര്‍ട്ട് ഡ്രോ നറുക്കെടുപ്പും നടന്നു.
