മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകതസ്തിക നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കെ.എസ്.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെ ട്ടു.നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും അംഗീകാരവും ശമ്പളവും നല്‍കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക,ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, കെ-ടെറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്ന യിച്ചു.
പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ടുമാ രായ ഹമീദ് കൊമ്പത്ത്, സി.എം.അലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ജില്ലാ സെക്രട്ടറി നാസര്‍ തേളത്ത്,എം.എസ്.കരീം മസ്താന്‍,സി. ഖാലിദ്,സി.പി.ഷിഹാബ്,സലീം നാലകത്ത്, ടി.എം.സ്വാലിഹ്,എം.കെ.സൈദ് ഇബ്രാഹിം,ഇ.ആര്‍. അലി,പി.അന്‍വര്‍ സാദത്ത്, ടി. ഐ.എം.അമീര്‍,സി.കെ.ഷമീര്‍ ബാബു,വി.കെ.ഷംസുദ്ദീന്‍,അല്‍ത്താഫ് മംഗലശ്ശേരി, സി.പി.റിയാസ്,സലാം വെണ്ണക്കര,കെ.ജി.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി നാസര്‍ തേളത്ത്(പ്രസിഡണ്ട്),സി.എച്ച്.സുല്‍ഫിക്കറലി,മുഹമ്മദലി കല്ലിങ്ങല്‍, ഷിഹാബ് ആളത്ത്,കെ.ഷറഫുദ്ദീന്‍,പി.അബ്ദുല്‍ നാസര്‍,പി.പി.മുഹമ്മദ് കോയ, കെ.എം. സാലിഹ(വൈസ് പ്രസിഡണ്ടുമാര്‍), കെ.പി.എ.സലീം (സെക്രട്ടറി), സഫ്വാന്‍ നാട്ടുകല്‍,റഷീദ് മരുതൂര്‍,എം.കെ.അന്‍വര്‍ സാദത്ത്, ടി.സത്താര്‍, കെ.എ. മനാഫ്,സി.ഫരീദ(ജോയിന്റ് സെക്രട്ടറിമാര്‍), ടി.ഷൗക്കത്തലി(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
