മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെയും അരിയൂര്‍ ഗവ. ആയുര്‍വേദ ഡി സ്പന്സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന അമ്മയും കുഞ്ഞും പദ്ധ തി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റജീന കോഴിശ്ശീരി അധ്യ ക്ഷയായി.പ്രസവാനന്തരം അമ്മക്കും കുഞ്ഞിനും ആരോഗ്യ പരിരക്ഷ ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.മൂന്ന് ലക്ഷം രൂപയാണ് ഈ പദ്ധതി ക്ക് വിനിയോഗിക്കുക പ്രസവാനന്തരം ആരോഗ്യ ശീലങ്ങള്‍ എന്ന വിഷയത്തെ സംബ ന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോഷ്ന ക്ലാസ്സെടുത്തു.സ്ഥിരം സമിതി അധ്യക്ഷ രായ പാറയില്‍ മുഹമ്മദാലി, റഫീന മുത്തനില്‍, പഞ്ചായത്തംഗങ്ങളായ നാലകത്ത് അബൂബക്കര്‍, നാസര്‍.ഒ, ചോലക്കല്‍ റുബീന, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ അക്കര മുഹമ്മദ്, സമദ് നാലകത്ത്, എച്ച് എം.സി അംഗങ്ങള്‍, ആശ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്ര വര്‍ത്തകര്‍ സംബന്ധിച്ചു.
