കോട്ടോപാടം: ശറഫുള്‍ ഇസ്ലാം മദ്രസാ എസ് കെ എസ് ബി വിയുടെ കീഴില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു.

മഹല്ല് സെക്രട്ടറി എന്‍ അയമുട്ടി ഹാജി പതാക ഉയര്‍ത്തി.ഉമര്‍ ഫൈസി റിപ്പബ്ലിക് ദിന സന്ദേശവും നല്‍കി.കമ്മറ്റി പ്രധിനിധി റഷീദ് മുത്തനില്‍ സംസാരിച്ചു.തുടര്‍ന്ന് വിദ്യാര്‍ ത്ഥികള്‍ ബാല ഇന്ത്യ തീര്‍ത്തു.വിദ്യാര്‍ത്ഥികള്‍ക്കും,രക്ഷിതാക്കള്‍ക്കുമായി ക്വിസ് മത്സരവും നടന്നു.ദേശീയ ഗാനത്തോടെയും മധുര വിതരണത്തോടെയും പരിപാടി സമാപിച്ചു

അലനല്ലൂര്‍: മുണ്ടക്കുന്ന് ന്യൂ ഫീനിക്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ റി്പ്പബ്ലിക് ദിനം ആഘോഷിച്ചു.പ്രദേശത്തെ മുതിര്‍ന്ന കാരണവര്‍ പാങ്ങോട്ടില്‍ കുട്ടി രാമന്‍ പതാക ഉയര്‍ത്തി.

റിട്ടയേര്‍ഡ് അധ്യാപകന്‍ കെ.സത്യന്‍ റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി.ക്ലബ് പ്രസി ഡന്റ് നിജാസ് ഒതുക്കുംപുറത്ത് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ശിഹാബുദ്ധീന്‍ ചക്കംതൊടി, വൈസ് പ്രസിഡന്റ് മുബഷിര്‍ തെക്കന്‍ , കൃഷ്ണന്‍ പി ,മുഹമ്മദാലി സി, ചന്ദ്രന്‍ സി ,ഇംത്യാസ് സി,റാഷിദ് സി ,ഷഹീന്‍ അലി കെ , ഷൗക്കത്തലി വി ടി ,സലാം എന്‍ കെ ,ഷിബിന്‍ സി തുടങ്ങിയവര്‍ സംബന്ധിച്ചു

അലനല്ലൂര്‍: രഎടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിപ്പ ബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രിന്‍സിപ്പാള്‍ എസ് പ്രതിഭ ദേശീയ പതാക ഉയര്‍ത്തി.സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ പരേഡുണ്ടായി.

സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.റഹ്മത്ത്, മുന്‍ പ്രധാനാധ്യാപകന്‍ എന്‍.അബ്ദുന്നാസര്‍, അധ്യാപകരായ പി.ദിലീപ്, ടി.യു. അഹമ്മദ് സാബു എന്നിവര്‍ സംസാരിച്ചു.സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ലിറ്റില്‍ കൈറ്റ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങള്‍ നേതൃത്വം നല്‍കി.

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 74-ാമത് റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു.പ്രിന്‍സിപ്പാള്‍ പി.ജയശ്രീ ദേശീയ പതാക ഉയര്‍ത്തി.

പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി അധ്യക്ഷനായി.മുന്‍ എയര്‍ഫോഴ്‌സ് സര്‍ജന്റ് എബി മോന്‍ പി അബ്രഹാം മുഖ്യാതിഥിയായി.വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുള്ള,
പി.ടി.എ പ്രസിഡണ്ട് അക്കര മുഹമ്മദലിറിപ്പബ്ലിക് ദിന സന്ദേശം നല്‍കി.എന്‍.സി.സി കേഡറ്റുകളുടെ പരേഡില്‍ പ്രിന്‍സിപ്പാള്‍ പി.ജയശ്രീ സല്യൂട്ട് സ്വീകരിച്ചു.നാഗ്പൂര്‍
എന്‍.സി.സി അക്കാദമിയില്‍ നിന്ന് ഓഫീസേഴ്‌സ് ട്രൈനിങ് വിജയകരമായി പൂര്‍ത്തി യാക്കിയ എന്‍.സി.സി ഓഫീസര്‍ സുധീഷ് ഗുപ്തയെയും കൊല്ലത്ത് നടന്ന എന്‍.സി.സി ദേശീയ ക്യാമ്പില്‍ പങ്കെടുത്ത സീനിയര്‍ കേഡറ്റ് വി.മിഷാലിനെയും സ്‌കൂള്‍ എന്‍.സി. സി ബാന്റ് ടീമിനെയും ചടങ്ങില്‍ ആദരിച്ചു. മാനേജര്‍ റഷീദ് കല്ലടി,അണ്‍ എയ്ഡഡ് പ്രിന്‍സിപ്പാള്‍ സജ്‌ല, എം.പി.ടി.എ പ്രസിഡണ്ട് നിത്യ,ഹമീദ് കൊമ്പത്ത്, എം.പി.സാദിഖ്, ബാബു ആലായന്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലീഡര്‍ ഇ.പി.മുഹമ്മദ് തസ്ലീം, ഹൈ സ്‌കൂള്‍ ലീഡര്‍ ഒ.മുഹമ്മദ് അസ്ലം സംബന്ധിച്ചു.ജൂനിയര്‍ റെഡ്‌ക്രോസിന്റെ നേതൃ ത്വത്തില്‍ ഫ്‌ലാഷ് മോബും എന്‍. എസ്.എസ്,ഗൈഡ്‌സ്,എന്‍.സി.സി ട്രൂപ്പുകള്‍ ദേശ ഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു.

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം എല്‍.പി.സ്‌കൂളില്‍ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപകന്‍ സി.ടി.മുരളീധരനും പി.ടി.എ. കമ്മറ്റി മുതിര്‍ന്ന അംഗവുമായ പി.പി. ഉമ്മറും ചേര്‍ന്ന് പതാക ഉയര്‍ത്തി.

റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം പി.ടി.എ പ്രസിഡണ്ട് അയ്യൂബ് മുണ്ടഞ്ചേരി, പി.പി. ഉമ്മര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് സലാം മാസ്റ്റര്‍ പൂളക്കല്‍,പി.ടി.എ അംഗം അബു മുണ്ടഞ്ചേരി, വി.മൂസ, പി.മുഹമ്മദ്, സലാം മാസ്റ്റര്‍ പരിയാരന്‍ ,അധ്യാപകരായ കെ.എ. മിന്നത്ത് , സി.മുഹമ്മദാലി,എം.പി. മിനീഷ , എന്‍. ഷിബില , ഐ. ബേബി സല്‍വ, കെ .പി.ഫായിഖ് റോഷന്‍ ,എ പി ആസിം ബിന്‍ ഉസ്മാന്‍ , എന്‍. ഷാഹിദ് സഫര്‍ ,കെ സൗമ്യ , എന്‍.അനിത എം.നിഷ, സി.അശ്വതി കെ.ഷംസീദാ ബീഗം എന്നിവര്‍ സംബന്ധിച്ചു.മധുര പലഹാര വിതരണവും , വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരി പാടികളും അരങ്ങേറി.

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂളില്‍ റിപ്പബ്ലിക് ദിനം വിപു ലമായി ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡണ്ട് ഷമീര്‍ തോണിക്കര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി. യൂസഫ് പതാക ഉയര്‍ത്തി.കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി. വിവിധ ക്ലാസുകളില്‍ നടന്ന റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ സജ്ന സത്താര്‍ നിര്‍വഹിച്ചു.സീനിയര്‍ അസിസ്റ്റന്റ് ഒ. ബിന്ദു, സ്റ്റാഫ് സെക്രട്ടറി പി. ഹംസ, എസ് .ആര്‍.ജി. കണ്‍വീനര്‍ പി. ജിതേഷ് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി സ്‌കൂള്‍ ലീഡര്‍ കെ. ദിന്ന റിപ്പബ്ലിക് ദിന സ്‌പെഷ്യല്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!