അനുമോള്‍അരങ്ങില്‍ കഥകളി വേഷപ്പകര്‍ച്ചയില്‍ ചലച്ചിത്ര താരം അനുമോള്‍. ശ്രീരാമ പട്ടാഭിഷേകത്തിലെ സീതയായാണ് അനുമോൾ അരങ്ങിലെത്തിയത്. അനുമോൾ കഥകളി പഠിക്കുന്ന കല്ലേ കുളങ്ങര കഥകളി ഗ്രാമത്തിന്‍റെ അഞ്ചാം വാര്‍ഷികാഘോഷത്തിലാണ് നടി അരങ്ങിൽ പകര്‍ന്നാട്ടം കാഴ്ച വെച്ചത്. പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ വെച്ചാണ് കഥകളി അരങ്ങേറിയത്. കലാമണ്ഡലം വെങ്കിട്ടരാമന്‍റെ ശിക്ഷണത്തിലാണ് അനുമോൾ കഥകളി അഭ്യസിക്കുന്നത്.