മണ്ണാര്‍ക്കാട്: ‘പോരാടിയാണ് ചരിത്രം പോരാട്ടമാണ് എം.എസ്.എഫ്’ എന്ന മുദ്രാവാക്യത്തില്‍ നിയോജക മണ്ഡലം എം.എസ്.എഫ് കമ്മി റ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള അ നുമോദന സംഗമവും ശില്‍പശാലയും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ടി.കെ സഫുവാന്‍ അ ധ്യക്ഷനായി.മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയും നഗരസഭ ചെയര്‍മാനുമായ സി.മുഹമ്മദ് ബഷീര്‍,ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍,എം.എസ്.എഫ് ജില്ല സെക്രട്ടറി എം.ടി ഹക്കീം,മണ്ഡലം ഭാരവാഹികളായ അഫ്‌സല്‍ കൊറ്റരായില്‍,ഉനൈസ് കൊമ്പം, ഫാസില്‍ കോല്‍പ്പാടം,ഫവാസ് പൂക്കോടന്‍,പി.ഷാമില്‍,സി.എച്ച് ഹാഷിം,അനസ് പറശ്ശേരി,ഫസല്‍ പൂക്കോയ തങ്ങള്‍,തസ്‌നിയ, അജ്മല്‍ റോഷന്‍,ഷഹീന്‍ നമ്പിയന്‍കുന്ന്,ആദില്‍ പാലക്കല്‍, സല്‍ മാന്‍ ഒടമല തുടങ്ങിയവര്‍ സംബന്ധിച്ചു.