കോട്ടോപ്പാടം: വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ കൃഷിയിടങ്ങ ള്‍ക്കു ചുറ്റും ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് കര്‍ഷകര്‍ക്ക് വനം വകുപ്പ് സബ്‌സിഡി അനുവദിക്കണമെന്ന് കോട്ടോപ്പാടം പഞ്ചായ ത്ത് ഹാളില്‍ ചേര്‍ന്ന ജനജാഗ്രതാ സമിതി യോഗത്തില്‍ ആവശ്യമു യര്‍ന്നു.മലയോര മേഖലയിലെ കൃഷിയെ വന്യജീവികളില്‍ നിന്നും സംരക്ഷിക്കുന്നതിനായി കര്‍ഷകര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതോ ടൊപ്പം ഇതിന്റെ പരിപാലനമടക്കം നിര്‍വഹിക്കുമെന്ന് യോഗത്തി ല്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.ഇക്കാര്യം മേലധികാരികളെ അറി യിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.കാര്‍ഷിക വിളക ള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തണമെന്നും ആവശ്യമുയര്‍ ന്നു.പൊതുവപ്പാടം മുതല്‍ അമ്പലപ്പാറ വരെ 15 കിലോ മീറ്റര്‍ ദുര ത്തില്‍ വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നത് കാര്യക്ഷമ മാക്കും.ഫെന്‍സിംഗിന് ചുറ്റുമുള്ള അടിക്കാട് വെട്ടിത്തെളിക്കലടക്ക മുള്ള പ്രവര്‍ത്തികള്‍ തൊഴിലുറപ്പ് പദ്ധതിയെ ഏല്‍പ്പിക്കണമന്ന് യോഗം ചൂണ്ടിക്കാട്ടി.

തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വന്യജീവിശല്ല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ആരണ്യദീപം പദ്ധതിയിലുള്‍പ്പെടുത്തി തെരുവു വിളക്ക് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന തായി വനപാലകര്‍ അറിയിച്ചു.വിവിധപ്രദേശങ്ങളില്‍ നൂറോളം തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. ഉപ്പുകുളം, പൊന്‍പാറ, പിലാ ച്ചോല,കാരാപ്പാടം,ചോലക്കുളം തുടങ്ങിയ ഭാഗങ്ങളില്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാഞ്ഞിരംകുന്ന്, പുറ്റാനിക്കാട്, പൊ തുവപ്പാടം പ്രദേശങ്ങളില്‍ അടുത്ത ദിവസം തന്നെ തെരുവു വിള ക്കുകള്‍ സ്ഥാപിക്കും.കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ലഭ്യ മാകാത്തത് സംബന്ധിച്ചുയര്‍ന്ന പരാതിയില്‍ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് വനംവകുപ്പ് മറുപടി നല്‍കി.

കച്ചേരിപ്പറമ്പില്‍ കാട്ടാനശല്ല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ വനാതിര്‍ത്തിയിലെ അടിക്കാട് വെട്ടിത്തെളിക്കല്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്.നെല്ലിക്കുന്ന് മുതല്‍ മണ്ണാത്തി വരെയുള്ള അടിക്കാടാണ് വെട്ടിനീക്കുന്നത്.വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ചൊവ്വാഴ്ച പൂര്‍ണ മായും വെട്ടിമാറ്റും.കാട്ടാനകളെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം ഡ്രോണ്‍ ഉപയോഗിച്ച് പണക്കാടന്‍ റിസര്‍വ് വനത്തിലും കോട്ടാനി ഭാഗത്തുമാണ് നിരീക്ഷണം നടത്തിയെങ്കിലും കാട്ടാന കളെ കണ്ടെത്തനായിട്ടില്ല.കൂടുതല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ശല്ല്യക്കാരായ കാട്ടാനകളെ കണ്ടെത്താനാണ് വനംവകുപ്പിന്റെ നീക്കം.അതേ സമയം പകലും രാത്രിയും വനപാലകര്‍ നിരീക്ഷണം നടത്തി വരുന്നുണ്ട്.

യോഗത്തില്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെടി അബ്ദുള്ള, ഒ.ആയിഷ,നൂറുല്‍സലാം,നിജോ വര്‍ഗീസ്,റഷീദ, എം.രാധാകൃ ഷ്ണന്‍,ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍,മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍,തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ സുനില്‍കുമാര്‍, കൃഷി അസിസ്റ്റന്റ്,ജി രമേഷ്,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ രാമകൃഷ്ണന്‍, കോയാമ്മു,ടികെ ഇപ്പു,ഷാഹജാന്‍ ഉമ്മരന്‍,നാട്ടുകാര്‍,ക്ലബ്ബ് ഭാരവാ ഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!